---
title: "തെയ്യം കലാകാരന്മാർക്ക് വേഷവിധാനമൊരുക്കി ശ്രദ്ധേയയായി  എരഞ്ഞോളി സ്വദേശിനി രജിത"
english_title: "Rajitha, a native of Eranjoli, became famous by designing costumes for Theyyam artists."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/275711/rajitha-a-native-of-eranjoli-became-famous-by-designing-costumes-for-theyyam-artists"
published_at: "2025-03-10T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cead1a210ff_Untitled-1_copy.jpg"
keywords: []
---

# തെയ്യം കലാകാരന്മാർക്ക് വേഷവിധാനമൊരുക്കി ശ്രദ്ധേയയായി  എരഞ്ഞോളി സ്വദേശിനി രജിത

> **Lead Summary:** ഏത് തെയ്യക്കോലം കെട്ടുന്നവർക്കും ധരിക്കാനുള്ള ഉടയാടകൾ ആവശ്യമനുസരിച്ച് എരഞ്ഞോളി പാറക്കെട്ടിലെ രതി സദനത്തിൽ രജിത തയ്ച്ചു നൽകും. കണ്ണൂർ ജില്ലയിൽ നിന്ന് മാത്രമല്ല തൊട്ടടുത്ത കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള തെയ്യം കെട്ടുകാരും ഉടയാടകൾ തയ്ക്കാനായി രജിതയെ തേടിയെത്തുന്നുണ്ട്.

## Article Content

ഏത് തെയ്യക്കോലം കെട്ടുന്നവർക്കും ധരിക്കാനുള്ള ഉടയാടകൾ ആവശ്യമനുസരിച്ച് എരഞ്ഞോളി പാറക്കെട്ടിലെ രതി സദനത്തിൽ രജിത തയ്ച്ചു നൽകും. കണ്ണൂർ ജില്ലയിൽ നിന്ന് മാത്രമല്ല തൊട്ടടുത്ത കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള തെയ്യം കെട്ടുകാരും ഉടയാടകൾ തയ്ക്കാനായി രജിതയെ തേടിയെത്തുന്നുണ്ട്.

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കുടുംബശ്രീ ഷീ ഷോപ്പ് ആൻറ് ടൈലറിംഗ് യൂണിറ്റിലൂടെയാണ് രജിത ഈ രംഗത്ത് ചുവടുറപ്പിച്ചത്.ഒമ്പത് വർഷം മുമ്പാണ് തെയ്യക്കാർക്കുള്ള ഉടയാടകൾ തയ്യാറാക്കാൻ തുടങ്ങിയത്.മറ്റ് ജില്ലകളിൽ നിന്നുള്ള തെയ്യം കെട്ടുകാർ വ്യത്യസ്ത പേരുകളിലാണ് ധരിക്കുന്ന ഉടയാടകൾക്ക് പേര് പറയുന്നത്.അതെല്ലാം രജിതക്ക് പരിചിതമായിക്കഴിഞ്ഞു. പേര് പറഞ്ഞു കേൾക്കുമ്പോൾ മുന്നിൽ വന്നത് ഏത് നാട്ടുകാരനാണെന്ന് രജിത തിരിച്ചറിയും. കൊടുക്കും.കാണി,വെളുമ്പൻ, ഒടപ്പട,ചിറക്,വട്ടs, അടുക്കും നറി തുടങ്ങിയ പേരുകളിലാണ് ജില്ലയിൽ നിന്നുള്ള തെയ്യം കലാകാരന്മാർ വേഷപ്പേര് നൽകുന്നത്.തമ്പുരാട്ടി, ശാസ്തപ്പൻ,ഗുളികൻ ഘണ്ടാകർണ്ണൻ, വസൂരിമാല,പോതി,ഭഗവതി തുടങ്ങി ഏതു തരം തെയ്യക്കോലങ്ങൾക്കുള്ള വസ്ത്രങ്ങൾ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തയ്ച്ചു നൽകാറുണ്ടെന്ന് രജിത പറഞ്ഞു.തെയ്യം ഉടയാടകൾ നിർമ്മിക്കുന്നതിനാൽ ജീവിതത്തിൽ വലിയ പ്രയാസമില്ലെന്നാണ് 43 കാരിയായ രജിതയുടെ ആശ്വാസം.ഓട്ടോ ഡ്രൈവറായ ഭർത്താവ് എൽ.വി.അശോകനും തെയ്യം കെട്ടുകാരനാണ്. വിദ്യാർത്ഥികളായ അരൂജ്, ആഷ്മിക എന്നിവർ മക്കളുമാണ്.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കുടുംബശ്രീ തയ്യൽ യൂണിറ്റിൽ അഞ്ച് പേരടങ്ങുന്ന സംരംഭമാണിത്. പഞ്ചായത്തിൻ്റെ എല്ലാ വിധ പ്രോത്സാഹന്നങ്ങളും കിട്ടാറുണ്ട്.പഞ്ചായത്തിന് വേണ്ടി തുണി സഞ്ചികൾ, മാസ്ക്കുകൾ, ഫ്ലാഗുകൾ, എല്ലാതരം സ്കൂൾ യൂണിഫോമുകളും, ലേഡീസ് ഡ്രസ്സുകളും തയ്ക്കു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/275711/rajitha-a-native-of-eranjoli-became-famous-by-designing-costumes-for-theyyam-artists)