---
title: "മുഴപ്പിലങ്ങാട്  എസ്‌ഡിപിഐ പ്രവർത്തകന്റെ വീട്ടിന് നേരെ ബോംബേറ് ; പിന്നിൽ സിപിഎം എന്ന് പരാതി"
english_title: "Bomb thrown at SDPI activist's house in Muzhappilangad; Complaint that CPM is behind it"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/275784/bomb-thrown-at-sdpi-activists-house-in-muzhappilangad-complaint-that-cpm-is-behind-it"
published_at: "2025-03-10T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cf0b19296d8_Untitled-5_copy.jpg"
keywords: []
---

# മുഴപ്പിലങ്ങാട്  എസ്‌ഡിപിഐ പ്രവർത്തകന്റെ വീട്ടിന് നേരെ ബോംബേറ് ; പിന്നിൽ സിപിഎം എന്ന് പരാതി

> **Lead Summary:** മുഴപ്പിലങ്ങാട് മഠം പിലാച്ചേരി സിറാജിന്റെ വീട്ടിന് നേരെയാണ് സ്റ്റീൽ ബോംബെറിഞ്ഞത്. സി പി എം പ്രവർത്തകർ ബൈക്കിലെത്തിയാണ് സ്റ്റീൽ ബോംബെറിഞ്ഞതെന്നാണ് വീട്ടുകാരുടെ പരാതി. ബോംബെറിഞ്ഞ ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടുവത്രെ.

## Article Content

മുഴപ്പിലങ്ങാട് മഠം പിലാച്ചേരി സിറാജിന്റെ വീട്ടിന് നേരെയാണ് സ്റ്റീൽ ബോംബെറിഞ്ഞത്. സി പി എം പ്രവർത്തകർ ബൈക്കിലെത്തിയാണ് സ്റ്റീൽ ബോംബെറിഞ്ഞതെന്നാണ് വീട്ടുകാരുടെ പരാതി. ബോംബെറിഞ്ഞ ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടുവത്രെ.

വീടിൻ്റെ മുൻവശത്തെ ചെറിയ വരാന്തയുടെ ടൈൽസ് തറയിലാണ് ബോംബ് പതിച്ചത്. വീട്ടിൻ്റെ ചുവരിനും ടൈൽസിനും കേട്പാട് പറ്റിയിട്ടുണ്ട്. മുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറിനും കേട് പാട് പറ്റിയിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് എടക്കാട് പോലീസ് എത്തി പരിശോധന നടത്തി.

ഈ സമയം വീട്ടുകാർ ഉള്ളിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/275784/bomb-thrown-at-sdpi-activists-house-in-muzhappilangad-complaint-that-cpm-is-behind-it)