---
title: "മുഴപ്പിലങ്ങാട് കലശത്തിനിടെ ഉണ്ടായ  സംഘർഷത്തിൽ  അഞ്ച് പോലീസുകാർക്ക് പരിക്ക് ;  നൂറോളം സിപിഎം - ബിജെപി പ്രവർത്തകർക്കെതിരേ കേസ്"
english_title: "Five policemen injured in clash during Muzhappilangad clash; Case filed against around 100 CPM-BJP workers"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/275922/five-policemen-injured-in-clash-during-muzhappilangad-clash-case-filed-against-around-100-cpm-bjp-workers"
published_at: "2025-03-11T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cffd6c53b84_download_(1).jpg"
keywords: []
---

# മുഴപ്പിലങ്ങാട് കലശത്തിനിടെ ഉണ്ടായ  സംഘർഷത്തിൽ  അഞ്ച് പോലീസുകാർക്ക് പരിക്ക് ;  നൂറോളം സിപിഎം - ബിജെപി പ്രവർത്തകർക്കെതിരേ കേസ്

> **Lead Summary:** മുഴപ്പിലങ്ങാട് :മുഴപ്പിലങ്ങാട് കുറുംബ ഭഗവതി ക്ഷേത്രം താലപ്പൊലി ഉത്സവത്തിലെ കലശം വരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച അർധരാത്രി കൂടക്കടവിലുണ്ടായ സംഘർത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു.

## Article Content

മുഴപ്പിലങ്ങാട് :മുഴപ്പിലങ്ങാട് കുറുംബ ഭഗവതി ക്ഷേത്രം താലപ്പൊലി ഉത്സവത്തിലെ കലശം വരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച അർധരാത്രി കൂടക്കടവിലുണ്ടായ സംഘർത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു.

ഇരുവിഭാഗങ്ങളുടെയും കലശം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട വാക്‌തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. തർക്കം ഒഴിവാക്കാനായി പോലീസ് കഠിനശ്രമം നടത്തി.

ഇതിനിടെയാണ് പോലീസുകാർ ക്ക് പരിക്കേറ്റത്. പരിക്കേറ്റവർ തലശ്ശേരിയിലെ ആസ്‌പത്രിയിൽ ചികിത്സ തേടി. സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 100-ഓളം സി പി എം - ബിജെപി പ്രവർത്തകർക്കെതിരേ എടക്കാട് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/275922/five-policemen-injured-in-clash-during-muzhappilangad-clash-case-filed-against-around-100-cpm-bjp-workers)