---
title: "തലശേരിയിൽ മദ്യപിച്ചു വീട്ടിൽ ബഹളം വച്ചത്  അന്വേഷിക്കാനെത്തിയ  പോലീസിനെ ആക്രമിച്ചു ;  അച്ഛനും മകനും അറസ്റ്റിൽ"
english_title: "Police attacked after they went to investigate a drunken brawl at home in Thalassery; Father and son arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/275931/police-attacked-after-they-went-to-investigate-a-drunken-brawl-at-home-in-thalassery-father-and-son-arrested"
published_at: "2025-03-11T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d0081ddfd3b_Untitled-5_copy.jpg"
keywords: []
---

# തലശേരിയിൽ മദ്യപിച്ചു വീട്ടിൽ ബഹളം വച്ചത്  അന്വേഷിക്കാനെത്തിയ  പോലീസിനെ ആക്രമിച്ചു ;  അച്ഛനും മകനും അറസ്റ്റിൽ

> **Lead Summary:**  തലശേരി: മദ്യപിച്ചെത്തി വീട്ടിൽ ബഹളം വയ്കുന്നതായുള്ള വീട്ടമ്മയുടെ പരാതി അന്വേഷിക്കാനെത്തിയ എ.എസ്.ഐയും, പോലീസുകാരും കൈയ്യേറ്റത്തിനിരയായി. കൊളശ്ശേരി കോമത്ത് പാറയിലാണ് സംഭവം. വീട്ടമ്മയായ അജിതയായിരുന്നു പരാതിക്കാരി.

## Article Content

 തലശേരി: മദ്യപിച്ചെത്തി വീട്ടിൽ ബഹളം വയ്കുന്നതായുള്ള വീട്ടമ്മയുടെ പരാതി അന്വേഷിക്കാനെത്തിയ എ.എസ്.ഐയും, പോലീസുകാരും കൈയ്യേറ്റത്തിനിരയായി. കൊളശ്ശേരി കോമത്ത് പാറയിലാണ് സംഭവം. വീട്ടമ്മയായ അജിതയായിരുന്നു പരാതിക്കാരി.

വിവരമറിഞ്ഞ് തലശ്ശേരി സ്റ്റേഷനിൽ നിന്നും എ.എസ്.ഐ. ജയകൃഷ്ണന്റെ നേതൃത്വത്തിൽ സി.പി.ഒ. ശ്രീജിത്ത്, ഡ്രൈവർ ആകർഷ് എന്നിവർ സ്ഥലത്തെത്തി. കാര്യം അന്വേഷിക്കുന്നതിനിടയിൽ മദ്യപരുടെ പരാക്രമങ്ങൾ പോലിസ്  മൊബൈലിൽ പകർത്തി. ഇതോടെ അച്ഛനും മകനും പോലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു. പ്രതികളെ ഉടൻ കീഴടക്കിയ പോലീസ് സ്റ്റേഷനിലെത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി. കോമത്ത്പാറ വണ്ണത്താൻവീട്ടിൽ കെ.പി.രാജേഷ്, മകൻ തേജസ് എന്നിവരെ കോടതി റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/275931/police-attacked-after-they-went-to-investigate-a-drunken-brawl-at-home-in-thalassery-father-and-son-arrested)