---
title: "സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന എരഞ്ഞോളി ഫിഷ് ഫാമിൽ  ഫാം തൊഴിലാളികളെ  ആവശ്യമുണ്ട്."
english_title: "Farm workers are needed at the Eranjoli Fish Farm, which operates under the government."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/276103/farm-workers-are-needed-at-the-eranjoli-fish-farm-which-operates-under-the-government"
published_at: "2025-03-12T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d154c6482f6_images_(2).jpg"
keywords: []
---

# സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന എരഞ്ഞോളി ഫിഷ് ഫാമിൽ  ഫാം തൊഴിലാളികളെ  ആവശ്യമുണ്ട്.

> **Lead Summary:** സംസ്ഥാന സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന എരഞ്ഞോളി ഫിഷ് ഫാമിൽ ദിവസവേതനാടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുന്നതായി അപേക്ഷ ക്ഷണിച്ചു.

## Article Content

സംസ്ഥാന സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന എരഞ്ഞോളി ഫിഷ് ഫാമിൽ ദിവസവേതനാടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുന്നതായി അപേക്ഷ ക്ഷണിച്ചു.

ഏഴാം ക്ലാസ് പാസ്സായ 45 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. വീശുവല ഉപയോഗിച്ച്‌ മത്സ്യബന്ധനം, നീന്തൽ, വഞ്ചി തുഴയൽ, എന്നിവ അറിയുന്നവരായിരിക്കണം. പ്രായോഗിക പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഈ മാസം 18 ചൊവ്വാഴ്ച 4 മണിക്ക് മുൻപായി ഓഫീസിൽ നേരിട്ട് നൽകണം.

കൂടുതൽ വിവരങ്ങൾ 0490-2354073 നമ്പറിൽ ലഭിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/276103/farm-workers-are-needed-at-the-eranjoli-fish-farm-which-operates-under-the-government)