---
title: "തലശേരിയിൽ പിടിമുറുക്കി എക്സൈസ് സംഘം ;  മണിക്കൂറുകളുടെ ഇടവേളയിൽ  കഞ്ചാവുമായി 3 പേർ അറസ്റ്റിൽ"
english_title: "Excise team makes arrest in Thalassery; 3 people arrested with ganja within hours"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/277364/excise-team-makes-arrest-in-thalassery-3-people-arrested-with-ganja-within-hours"
published_at: "2025-03-18T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d993081f879_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ പിടിമുറുക്കി എക്സൈസ് സംഘം ;  മണിക്കൂറുകളുടെ ഇടവേളയിൽ  കഞ്ചാവുമായി 3 പേർ അറസ്റ്റിൽ

> **Lead Summary:**  തലശ്ശേരി:തലശ്ശേരി കണ്ടിക്കൽ മേഖലയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വിവിധ സംഭവങ്ങളിലായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കണ്ടിക്കലിൽ വെച്ച് 12 ഗ്രാം കഞ്ചാവുമായി പി.പി.കെ ഹുസൈനെയും, 10 ഗ്രാം കഞ്ചാവുമായി ചെറുവളോത്ത് താഴെ പറമ്പത്ത് സി.കെ ഹർഷാദ് എന്നിവരെയാണ് തലശ്ശേരി എക്‌സൈസ് ഇൻസ്‌പെക്ടർ കെ.സുബിൻ രാജ് പിടികൂടിയത്..

## Article Content

 തലശ്ശേരി:തലശ്ശേരി കണ്ടിക്കൽ മേഖലയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വിവിധ സംഭവങ്ങളിലായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കണ്ടിക്കലിൽ വെച്ച് 12 ഗ്രാം കഞ്ചാവുമായി പി.പി.കെ ഹുസൈനെയും, 10 ഗ്രാം കഞ്ചാവുമായി ചെറുവളോത്ത് താഴെ പറമ്പത്ത് സി.കെ ഹർഷാദ് എന്നിവരെയാണ് തലശ്ശേരി എക്‌സൈസ് ഇൻസ്‌പെക്ടർ കെ.സുബിൻ രാജ് പിടികൂടിയത്..

സംഘത്തിൽ സി ഇ ഒമാരായ സരിൻ രാജ്, കെ.പ്രിയേഷ്, പി സുബീഷ്, കെ. ബൈജേഷ്, ലെനിൻ എഡ്വേർഡ്, പ്രസന്ന സീനിയർ ഡ്രൈവർ സുരാജ് എന്നിവരും ഉണ്ടായിരുന്നു.

മറ്റൊരു കേസിൽ കണ്ടിക്കലിൽ വച്ച് 5 ഗ്രാം കഞ്ചാവുമായി പ്രസ് വളപ്പിൽ വി.പി ഫിറോസിനെ തലശ്ശേരി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ടി.സന്തോഷ്‌ പിടികൂടി. പാർട്ടിയിൽ സി ഇ ഒ സി.പി രതീഷ്, സരിൻ രാജ്, കെ.പ്രിയേഷ്, കെ.ബൈജേഷ്, ലെനിൻ എഡ്വേർഡ് പ്രസന്ന സീനിയർ ഡ്രൈവർ എം. സുരാജ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/277364/excise-team-makes-arrest-in-thalassery-3-people-arrested-with-ganja-within-hours)