---
title: "ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്തിയ യാത്രികർക്ക് ഇനി ആഴ്‌ചകൾ നീളുന്ന ഫിസിക്കൽ തെറാപ്പിയും, മെഡിക്കൽ നിരീക്ഷണവും "
english_title: "Travelers returning from space will now undergo weeks of physical therapy and medical monitoring"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/277446/travelers-returning-from-space-will-now-undergo-weeks-of-physical-therapy-and-medical-monitoring"
published_at: "2025-03-19T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67da57c62cf6f_czzzzzzzzzzzzzzzzz.jpg"
keywords: []
---

# ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്തിയ യാത്രികർക്ക് ഇനി ആഴ്‌ചകൾ നീളുന്ന ഫിസിക്കൽ തെറാപ്പിയും, മെഡിക്കൽ നിരീക്ഷണവും 

> **Lead Summary:**  ബഹിരാകാശത്തു നിന്നും ഭൂമിയിലെത്തിയ സുനിത വില്യംസ് ഉൾപ്പെടെയുള്ള യാത്രികർക്ക് ഇനി ആഴ്‌ചകൾ നീളുന്ന ഫിസിക്കൽ തെറാപ്പിയും, മെഡിക്കൽ നിരീക്ഷണവും നൽകും. ഭൂമിയിലെ ഗ്രാവിറ്റിയുമായി ശരീരത്തിന് പൊരുത്തപ്പെടാനുള്ള ക്രമീകരണങ്ങളാണ് നടത്തുക. നിലവിൽ നാലുപേർക്കും ആരോ​ഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം. പേടകത്തിൽ നിന്നും പുറത്തിറങ്ങിയ നാലുപേരെയും വൈദ്യ പരിശോധനയ്ക്കായി മാറ്റി.

## Article Content

 ബഹിരാകാശത്തു നിന്നും ഭൂമിയിലെത്തിയ സുനിത വില്യംസ് ഉൾപ്പെടെയുള്ള യാത്രികർക്ക് ഇനി ആഴ്‌ചകൾ നീളുന്ന ഫിസിക്കൽ തെറാപ്പിയും, മെഡിക്കൽ നിരീക്ഷണവും നൽകും. ഭൂമിയിലെ ഗ്രാവിറ്റിയുമായി ശരീരത്തിന് പൊരുത്തപ്പെടാനുള്ള ക്രമീകരണങ്ങളാണ് നടത്തുക. നിലവിൽ നാലുപേർക്കും ആരോ​ഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം. പേടകത്തിൽ നിന്നും പുറത്തിറങ്ങിയ നാലുപേരെയും വൈദ്യ പരിശോധനയ്ക്കായി മാറ്റി.

കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നിക്ക് ഹേഗ് ആണ് യാത്രക്കാരിൽ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി. യാത്രികരെ നിലവിൽ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റി.

സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ഡ്രാ​ഗൺ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് മൂന്നരയോടെയാണ് ലാൻഡ് ചെയ്തത്. സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിച്ചു. അങ്ങനെ മാസങ്ങൾ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലെത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/277446/travelers-returning-from-space-will-now-undergo-weeks-of-physical-therapy-and-medical-monitoring)