---
title: "സ്ത്രീകൾ വീട്ടകങ്ങളിൽ ഒതുങ്ങി കൂടാതെ മുഖ്യധാരയിലേക്ക് വരണമെന്ന് ജില്ലാ ജഡ്ജ് കെ.ടി നിസാർ അഹമ്മദ് ; തലശേരി സ്വദേശിനിയായ ജാർഖണ്ഡ് പൊലീസ് സൂപ്രണ്ട് റീഷ്മ രമേശന് 'സ്നേഹക്കൂട്ടിൽ' സ്വീകരണം"
english_title: "District Judge KT Nisar Ahmed says women should not stay confined to their homes and come into the mainstream; Jharkhand Superintendent of Police Reeshma Ramesan, a native of Thalassery, is welcomed in the 'love circle'"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/277618/district-judge-kt-nisar-ahmed-says-women-should-not-stay-confined-to-their-homes-and-come-into-the-mainstream-jharkhand-superintendent-of-police-reeshma-ramesan-a-native-of-thalassery-is-welcomed-in-the-love-circle"
published_at: "2025-03-19T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67daef28460e3_Untitled-2_copy.jpg"
keywords: []
---

# സ്ത്രീകൾ വീട്ടകങ്ങളിൽ ഒതുങ്ങി കൂടാതെ മുഖ്യധാരയിലേക്ക് വരണമെന്ന് ജില്ലാ ജഡ്ജ് കെ.ടി നിസാർ അഹമ്മദ് ; തലശേരി സ്വദേശിനിയായ ജാർഖണ്ഡ് പൊലീസ് സൂപ്രണ്ട് റീഷ്മ രമേശന് 'സ്നേഹക്കൂട്ടിൽ' സ്വീകരണം

> **Lead Summary:** തലശേരി :സ്ത്രീകൾ വീട്ടകങ്ങളിൽ ഒതുങ്ങി കൂടാതെ മുഖ്യധാരയിലേക്ക് കടന്നു വരണമെന്ന് ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി നിസാർ അഹമ്മദ്. തലശേരി സ്വദേശിനിയും, ഝാർഖണ്ഡിലെ പലാമു ജില്ലയിൽ പൊലീസ് സൂപ്രണ്ടുമായ റീഷ്മ രമേശൻ ഐ പി എസിന് തലശേരി സോഷ്യൽ വെൽഫയർ ട്രസ്റ്റ് സ്നേഹക്കൂടിൽ ഒരുക്കിയ സ്നേഹാദരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

തലശേരി :സ്ത്രീകൾ വീട്ടകങ്ങളിൽ ഒതുങ്ങി കൂടാതെ മുഖ്യധാരയിലേക്ക് കടന്നു വരണമെന്ന് ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി നിസാർ അഹമ്മദ്. തലശേരി സ്വദേശിനിയും, ഝാർഖണ്ഡിലെ പലാമു ജില്ലയിൽ പൊലീസ് സൂപ്രണ്ടുമായ റീഷ്മ രമേശൻ ഐ പി എസിന് തലശേരി സോഷ്യൽ വെൽഫയർ ട്രസ്റ്റ് സ്നേഹക്കൂടിൽ ഒരുക്കിയ സ്നേഹാദരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹിരാകാശത്ത് നിന്നും സുനിതാ വില്യംസ് തിരിച്ചെത്തിയ ദിവസം കൂടിയാണിന്ന്. പരിശ്രമിച്ചാൽ സ്ത്രീകൾക്ക് ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരാം. റീഷ്മയും അത് തെളിയിച്ചു. പുരുഷന്മാരെ പോലെ തന്നെ ഏത് ജോലി ചെയ്യാനും സ്ത്രീകൾക്കും സാധിക്കുമെന്നും ജില്ലാ ജഡ്ജ് കെ.ടി അഹമ്മദ് നിസാർ പറഞ്ഞു.

ജാർഖണ്ഡിലെ ഇലക്ഷൻ അനുഭവങ്ങൾ മുഖ്യാതിഥിയായ തലശേരി എഎസ്പി കിരൺ ഐ.പി.എസ് പങ്കുവച്ചു.

ട്രസ്റ്റ് ചെയർമാൻ എം പി അരവിന്ദാക്ഷൻ അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് മേജർ പി.ഗോവിന്ദൻ സ്വാഗതവും, ടി.എം ദിലീപ് കുമാർ നന്ദിയും പറഞ്ഞു. റീഷ രമേശൻ ഐ.പി.എസ് മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/277618/district-judge-kt-nisar-ahmed-says-women-should-not-stay-confined-to-their-homes-and-come-into-the-mainstream-jharkhand-superintendent-of-police-reeshma-ramesan-a-native-of-thalassery-is-welcomed-in-the-love-circle)