---
title: "കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ വില്ലേജ്  ഓഫീസർക്ക്  7 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് തലശേരി വിജിലൻസ് കോടതി"
english_title: "Thalassery Vigilance Court sentences village officer caught accepting bribe to 7 years rigorous imprisonment and fine of Rs. 50,000"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/278280/thalassery-vigilance-court-sentences-village-officer-caught-accepting-bribe-to-7-years-rigorous-imprisonment-and-fine-of-rs-50000"
published_at: "2025-03-22T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de86a388a8f_download_(4).jpg"
keywords: []
---

# കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ വില്ലേജ്  ഓഫീസർക്ക്  7 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് തലശേരി വിജിലൻസ് കോടതി

> **Lead Summary:** നടുവിൽ വില്ലേജ് ഓഫീസറും തിരുവനന്തപുരം സ്വദേശിയുമായ കുരുപ്പുഴ ഇലവട്ടത്തെ കെ വിനോദിനെ യാണ് വിവിധ വകുപ്പുകളിൽ 7 വർഷം കഠിന തടവിനും, 50,000 രൂപ പിഴയടക്കാനും തലശ്ശേരിയിലെ വിജിലൻസ് കോടതി ജഡ്‌ജ് കെ. രാമകൃഷ്ണ‌ൻ ശിക്ഷിച്ചത്.

## Article Content

നടുവിൽ വില്ലേജ് ഓഫീസറും തിരുവനന്തപുരം സ്വദേശിയുമായ കുരുപ്പുഴ ഇലവട്ടത്തെ കെ വിനോദിനെ യാണ് വിവിധ വകുപ്പുകളിൽ 7 വർഷം കഠിന തടവിനും, 50,000 രൂപ പിഴയടക്കാനും തലശ്ശേരിയിലെ വിജിലൻസ് കോടതി ജഡ്‌ജ് കെ. രാമകൃഷ്ണ‌ൻ ശിക്ഷിച്ചത്.

പ്രതി പിഴ അടക്കുന്നില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണം. ജാമ്യത്തിലുള്ള പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു ജയിലിലടച്ചു. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസി ക്യൂട്ടർ കെ ഉഷാകുമാരിയാണ് വാദിച്ചത്.

ന്യൂ നടുവിൽ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസർ ആയ പ്രതി പരാതിക്കാരൻ്റെ അച്ഛൻ്റെ പേരിലുള്ള സ്ഥലത്തിന്റെ നികുതി സ്വീകരിക്കുന്നതിന് 5000 രൂപ കൈക്കൂലി ആവ ശ്യപ്പെട്ടുവത്രെ. 2014 മാർച്ച് 16 ന് പരാതിക്കാരനിൽ നിന്നും 3000 രൂപ കൈപ്പറ്റി. ബാക്കി 2000 രൂപ അടുത്ത ദിവസം ന്യൂ നടുവിൽ വില്ലേജ് ഓഫീസിൽ കൊണ്ടു പോയി കൊടുക്കാൻ ആവശ്യപ്പെട്ടു.

അന്നേദിവസം പ്രതി കൈക്കൂലി കൈപ്പറ്റുന്ന അവസരത്തിലാണ് വിജിലൻസിൻ്റെ കെണിയിൽ വീണത്. കണ്ണൂർ യൂണിറ്റ് ഡി.വൈ.എസ്.പി. സുനിൽ ബാബു കേളുത്തുംകണ്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/278280/thalassery-vigilance-court-sentences-village-officer-caught-accepting-bribe-to-7-years-rigorous-imprisonment-and-fine-of-rs-50000)