പിണറായി :(www.panoornews.in)പിണറായി പെരുമയുടെ ഭാഗമായി കേരള വിനോദ സഞ്ചാര വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിലും, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സെസൈറ്റിയും സംയുക്തമായി അഞ്ചരക്കണ്ടി പുഴയിൽ റിവർ ഫെസ്റ്റ് സംഘടിപ്പിക്കും.

റിവർ ഫെസ്റ്റ് 27 ന് വ്യാഴാഴ്ച വൈകിട്ട് മമ്പറം ബോട്ട് ജട്ടിയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിശിഷ്ടാതിഥിയായി ജില്ലാ കലക്ടർ അരുൺ കെ.വിജയൻ ഐ.എ.എസ്. പങ്കെടുക്കും.. റിവർ ഫെസ്റ്റിന്റെ പ്രമോ വീഡിയോ തലശേരി പ്രസ് ഫോറത്തിൽ പ്രസിഡണ്ട് നവാസ് മേത്തർ സ്വിച്ച് ഓൺ ചെയ്തു.. അഞ്ചരക്കണ്ടി പുഴയിലെ പാറപ്രo, മമ്പറം, ചേരിക്കൽ , ചിറക്കുനി ബോട്ട് ജട്ടികളെയും ചെറു മാവിലായി റഗുലേറ്റർ കം ബ്രിഡ്ജിനെയും ചേർത്താണ് റിവർ ഫെസ്റ്റ് ഒരുക്കുന്നത്. ഉത്ഘാടന ഭാഗമായി മമ്പറത്ത് നിന്നും ചെറുമാവിലായിലേക്ക് വർണാഭമായ ജലഘോഷയാത്ര നടത്തും. ചരിത്രത്തിൽ ആദ്യമായാണ് അഞ്ചരക്കണ്ടി പുഴയിൽ ഇത്രയും വിപുലമായ രീതിയിൽ ഘോഷയാത്ര സംഘടിപ്പിക്കുന്നതെന്ന് പിണറായി പെരുമ കൾചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മമ്പറത്തിന് പിന്നാലെ 28 ന് ചിറക്കുനി ജട്ടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ചേരിക്കലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ. രത്നകുമാരിയും അനുബന്ധ പരിപാടികൾ ഉത്ഘാടനം ചെയ്യും.29ന് സമാപന പരിപാടികൾ ചെറമാവിലായിയിൽ കെ.വി.സുമേഷ് എം.എൽ.എ. ഉത്ഘാടനം ചെയ്യും. റിവർ ഫെസ്റ്റിനോടനുബന്ധിച്ച് അഞ്ചരക്കണ്ടി പുഴയിലെ മുഴുവൻ ബോട്ട് ജട്ടികളിലും വൈകിട്ട് 3 മണി മുതൽ ബോട്ട് സവാരിയ്ക്കും സൌകര്യം ഒരുക്കിയിട്ടുണ്ട്..ഓരോ ബോട്ട് ജട്ടികളിലും വിവിധ കലാപരിപാടികൾ ഉണ്ടാവും - ആസ്വദിക്കാനെത്തുന്നവർക്കും ബോട്ട് യാത്രികർക്കും അതാതിടങ്ങളിൽ വൈവിധ്യങ്ങളായ നാടൻ, വെസ്റ്റേൺ ഭക്ഷണ വിഭവങ്ങളും ലഭ്യമാക്കും.- പിണറായി പെരുമ ചെയർമാൻ കക്കോത്ത് രാജൻ, ജനറൽ കൺവീനർ അഡ്വ.വി.പ്രദീപൻ,ഡി..ടി.പി.സി. സിക്രട്ടറി പി.ജി.ശ്യാം കൃഷ്ണൻ,, പി.എം. അഖിൽ, എ.ടി. ദാസൻ മാസ്റ്റർ, ടി.കെ.അനൂപ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.
Pinarayi Peruma; River Fest begins tomorrow in Ancharakandi River