---
title: "തലശേരിയിലും തിയേറ്ററുകൾ പൂരപ്പറമ്പാക്കി എമ്പുരാൻ ; പ്രതീക്ഷകൾക്കുമപ്പുറമെന്ന് പ്രേക്ഷകർ, കണ്ണൂരുൾപ്പടെ  ടിക്കറ്റ് കിട്ടാതെ മടങ്ങിയത്  ആയിരങ്ങൾ"
english_title: "Theaters in Thalassery too packed for Empuran; Audience says it exceeded expectations, thousands return without getting tickets, including in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/279380/theaters-in-thalassery-too-packed-for-empuran-audience-says-it-exceeded-expectations-thousands-return-without-getting-tickets-including-in-kannur"
published_at: "2025-03-27T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e524ad03a4b_Untitled-1_copy.jpg"
keywords: []
---

# തലശേരിയിലും തിയേറ്ററുകൾ പൂരപ്പറമ്പാക്കി എമ്പുരാൻ ; പ്രതീക്ഷകൾക്കുമപ്പുറമെന്ന് പ്രേക്ഷകർ, കണ്ണൂരുൾപ്പടെ  ടിക്കറ്റ് കിട്ടാതെ മടങ്ങിയത്  ആയിരങ്ങൾ

> **Lead Summary:** തലശേരി: തീയേറ്ററുകൾ ഇളക്കിമറിച്ച് മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എംപുരാൻ. രാവിലെ 5 മണി മുതൽ തലശേരിയിലെ തിയറ്റർ പരിസരങ്ങൾ ആരാധകരാൽ നിറഞ്ഞിരുന്നു. എല്ലാ ഷോകൾക്കും സമാന സ്ഥിതിയായിരുന്നു. ടിക്കറ്റുകിട്ടാതെ മടങ്ങിയവരുടെ എണ്ണം ഇന്ന് സിനിമ കണ്ടിറങ്ങിയവരേക്കാൾ ഇരട്ടിയാണ്. കണ്ണൂരിലെയും സ്ഥിതി മറിച്ചല്ല.

## Article Content

തലശേരി: തീയേറ്ററുകൾ ഇളക്കിമറിച്ച് മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എംപുരാൻ. രാവിലെ 5 മണി മുതൽ തലശേരിയിലെ തിയറ്റർ പരിസരങ്ങൾ ആരാധകരാൽ നിറഞ്ഞിരുന്നു. എല്ലാ ഷോകൾക്കും സമാന സ്ഥിതിയായിരുന്നു. ടിക്കറ്റുകിട്ടാതെ മടങ്ങിയവരുടെ എണ്ണം ഇന്ന് സിനിമ കണ്ടിറങ്ങിയവരേക്കാൾ ഇരട്ടിയാണ്. കണ്ണൂരിലെയും സ്ഥിതി മറിച്ചല്ല.

സമീപ കാലത്തൊന്നും മലയാള സിനിമ കണ്ടിട്ടില്ലാത്ത ആവേശവും പ്രതികരണങ്ങളും മായിരുന്നു റിലീസിന് മുൻപ് തന്നെ എമ്പുരാന്.

ആ ആവേശം തീയറ്ററുകളിലും അലിയടിച്ചു. മോഹൻലാൽ -പൃഥ്വിരാജ് ചിത്രം എം പുരാനെ നിറഞ്ഞ സദസ്സിൽ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. തലശ്ശേരിയിലെ തിയറ്ററുകളിൽരാവിലെ ആറു മണിക്ക് നടന്ന ഫാൻസ് ഷോയിലും തുടർന്നുള്ള ഓരോ ഷോയിലും ആവേശം അലതല്ലി. സ്ക്രീനിൽ പ്രിയ താരങ്ങളുടെ മുഖം തെളിഞ്ഞതോടെ തീയറ്ററിനകത്ത് ആരാധകരുടെ ആർപ്പുവിളിയും ഉയർന്നു. മുതിർന്നവരും കുട്ടികൾക്കും പടം സൂപ്പറെന്ന ഏക അഭിപ്രായമായിരുന്നു. എമ്പുരാനിൽ പൃഥ്വിരാജിന്റെ സംവിധാനം മികവും എടുത്തു പറയേണ്ടതാണ്.കേരളത്തിൽ മാത്രം 750 സ്ക്രീനുകളിൽ ആണ് തമ്പുരാൻ പ്രദർശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/279380/theaters-in-thalassery-too-packed-for-empuran-audience-says-it-exceeded-expectations-thousands-return-without-getting-tickets-including-in-kannur)