---
title: "തലശ്ശേരി നഗരസഭയിലെ 45-ാം വാർഡ് ഇനി  സമ്പൂർണ ശുചിത്വ വാർഡ്."
english_title: "Ward 45 of Thalassery Municipality is now a completely clean ward."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/279753/ward-45-of-thalassery-municipality-is-now-a-completely-clean-ward"
published_at: "2025-03-29T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e77a0b8111f_Untitled-3_copy.jpg"
keywords: []
---

# തലശ്ശേരി നഗരസഭയിലെ 45-ാം വാർഡ് ഇനി  സമ്പൂർണ ശുചിത്വ വാർഡ്.

> **Lead Summary:** തലശ്ശേരി: മാലിന്യ മുക്ത നവ കേരളം ക്യാമ്പയിനിന്റെ ഭാഗമായി തലശ്ശേരി മുൻസിപ്പാലിറ്റിയിലെ 45-ാം വാർഡ് ശുചിത്വ വാർഡായി പ്രഖ്യാപിച്ചു.

## Article Content

തലശ്ശേരി: മാലിന്യ മുക്ത നവ കേരളം ക്യാമ്പയിനിന്റെ ഭാഗമായി തലശ്ശേരി മുൻസിപ്പാലിറ്റിയിലെ 45-ാം വാർഡ് ശുചിത്വ വാർഡായി പ്രഖ്യാപിച്ചു.

മുകുന്ദ് മല്ലർ ജംഗ്ഷൻ പരിസരത്തു നടന്ന പ്രഖ്യാപന ചടങ്ങിന്റെ ഉദ്ഘാടനവും ശുചിത്വ പ്രഖ്യാപനവും മാരിയമ്മ വാർഡ് കൗൺസിലർ തബസം നിർവ്വഹിച്ചു.

നഗരസഭാ സെക്രട്ടറി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.

ക്ലീൻ സിറ്റി മാനേജർ ബിന്ദു മോൾ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഞ്ഞിക്കണ്ണൻ, എക്സിക്യൂട്ടീവ് എൻജിനീയർ ഷജിൽ വാർഡ് കൺവീനർ നിയാസ് പിലാക്കണ്ടി,

വാർഡ്‌ വികസന സമിതി അംഗങ്ങളായ

സതീശൻ, ശർമിള, അച്യുതാനന്ദൻ, സുകുമാരൻ,

ഹരിത കർമ്മ സേന അംഗങ്ങളായ

സന്ധ്യ, ദേവി ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.വി. ജുവൈരിയ തുടങ്ങിയവർ സംസാരിച്ചു.

ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ രജിന സ്വാഗതവും, അനിൽ കുമാർ വിലങ്ങിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/279753/ward-45-of-thalassery-municipality-is-now-a-completely-clean-ward)