---
title: "കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വൻ എം ഡി എം എ വേട്ട"
english_title: "Massive MDMA seizure at Kootupuzha police checkpost"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/279800/massive-mdma-seizure-at-kootupuzha-police-checkpost"
published_at: "2025-03-29T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e7960d329a4_frfrfrf.jpg"
keywords: []
---

# കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വൻ എം ഡി എം എ വേട്ട

> **Lead Summary:** ഇരിട്ടി : കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വൻ എം ഡി എം എ വേട്ട . പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ കാറിൽ ശ്രമിച്ച ഏകദേശം 100 ഓളം ഗ്രാം വരുന്ന എം ഡി എം എ യുമായി മലപ്പുറം സ്വദേശികൾ പിടിയിലായത് .

## Article Content

ഇരിട്ടി : കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വൻ എം ഡി എം എ വേട്ട . പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ കാറിൽ ശ്രമിച്ച ഏകദേശം 100 ഓളം ഗ്രാം വരുന്ന എം ഡി എം എ യുമായി മലപ്പുറം സ്വദേശികൾ പിടിയിലായത് .

കണ്ണൂർ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദലി (29) , സഫ്ഹാൻ ബാദുഷ (30) എന്നിവർ പിടിയിലായത് . ഇവർ സഞ്ചരിച്ച കാറിന്റെ പിൻസീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ സൂക്ഷിച്ചിരുന്നത് .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/279800/massive-mdma-seizure-at-kootupuzha-police-checkpost)