---
title: "വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടാകണമെന്ന് സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ ; തിരുവങ്ങാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു."
english_title: "Speaker Adv. A. N. Shamseer said that students should have a clear understanding of society; he inaugurated the building constructed at Thiruvangad Government Higher Secondary School."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/279922/speaker-adv-a-n-shamseer-said-that-students-should-have-a-clear-understanding-of-society-he-inaugurated-the-building-constructed-at-thiruvangad-government-higher-secondary-school"
published_at: "2025-03-29T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e8030280593_Untitled-3_copy.jpg"
keywords: []
---

# വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടാകണമെന്ന് സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ ; തിരുവങ്ങാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു.

> **Lead Summary:** തലശേരി: തമ്മില്‍ തല്ലുന്ന വിദ്യാര്‍ത്ഥികള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ മനസിലാക്കണമെന്നും സ്പീക്കർ പറഞ്ഞു.

## Article Content

തലശേരി: തമ്മില്‍ തല്ലുന്ന വിദ്യാര്‍ത്ഥികള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ മനസിലാക്കണമെന്നും സ്പീക്കർ പറഞ്ഞു.

തലശേരി തിരുവങ്ങാട് ഗവ.ഹയര്‍സെക്കന്ററിയില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച 3 നില കെട്ടിടവും സ്റ്റേജും പ്രി പ്രൈമറികെട്ടിടവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കളും തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിയണം. ലഹരിയും റാഗിങ്ങും വര്‍ദ്ദിക്കുകയാണ്. കുട്ടികള്‍ക്ക് എങ്ങനെ ക്രൂരമായി പെരുമാറാന്‍ കഴിയുന്നു എന്ന് ചിന്തിക്കണം ആര്‍ദ്രത ,ദയ എല്ലാം നഷ്ടമാകുകയാണ്. പകരം ക്രൂരത കടന്നു വരികയാണ്. ഇത് മാറ്റിയെടുക്കാന്‍ കൂട്ടായി യത്‌നിക്കണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ണ്ണാഭമായ ചടങ്ങുകളോടെയാണ് കെട്ടിട സമുച്ചയം ഉദ്ഘാടനവും പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും സ്പീക്കര്‍ അഡ്വ എഎന്‍. ഷംസീര്‍ നിര്‍വഹിച്ചത്

തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണി ടീച്ചര്‍ അധ്യക്ഷയായി. പ്രിന്‍സിപ്പാള്‍ ഇ.എം. സത്യന്‍,

നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ഷബാന ഷാനവാസ്, വാര്‍ഡ് കൗണ്‍സിലര്‍ ഇ. ആശ, പി.ടി.എ പ്രസിഡന്റ് പി.കെ. ബിജില, വികസന സമിതി ചെയര്‍മാന്‍ വി.എം. സുകുമാരന്‍, റീജ്യണല്‍ ഡപ്യൂട്ടി ഡയരക്ടര്‍ രാജേഷ് കുമാര്‍, വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ എ. എസ്. ബിജേഷ്, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.സി സുധീര്‍,ഡി.ഇ. ഒ പി ശകുന്തള, , സി.എന്‍. ജിതുന്‍, വി.പി സജീവന്‍, കെ. രമേശന്‍ , എ.കെ. സക്കരിയ , കെ. ലിജേഷ്, കെ വിനയരാജ് , ബി.പി മുസ്തഫ,മദര്‍ പി.ടി എ പ്രസിഡന്റ് പി.പി സാജിത , വൈസ് പ്രസിഡന്റ് യു ബ്രിജേഷ് ,ബി.പി.സി. സഗീഷ് മാസ്റ്റര്‍, പി.പി. സുരേന്ദ്ര ബാബു, സി. സ്‌നേഹലത , എല്‍ യേശുദാസന്‍, തേജ ശ്രീ സുരേഷ്, ടി.ടി രജിന സീതാ നാഥ് എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച 3.29 കോടി രൂപ ചിലവിലാണ് 3 നില കെട്ടിടവും സ്റ്റേജും നിര്‍മ്മിച്ചത്. എം.എല്‍.എ യുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന അഡ്മിനി സ്‌ത്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപന കര്‍മ്മവും സ്പീക്കര്‍ നിര്‍വഹിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/279922/speaker-adv-a-n-shamseer-said-that-students-should-have-a-clear-understanding-of-society-he-inaugurated-the-building-constructed-at-thiruvangad-government-higher-secondary-school)