---
title: "എമ്പുരാൻ്റെ റീ എഡിറ്റിംഗ് സമ്മർദ്ദം കാരണമല്ല ; മൂന്നാം ഭാഗമുണ്ടാകുമെന്നും ആൻ്റണി പെരുമ്പാവൂർ"
english_title: "Empuran's re-editing was not due to pressure; Antony Perumbavoor says there will be a third part"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/280549/empurans-re-editing-was-not-due-to-pressure-antony-perumbavoor-says-there-will-be-a-third-part"
published_at: "2025-04-01T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ebc6c01df82_Untitled-5_copy.jpg"
keywords: []
---

# എമ്പുരാൻ്റെ റീ എഡിറ്റിംഗ് സമ്മർദ്ദം കാരണമല്ല ; മൂന്നാം ഭാഗമുണ്ടാകുമെന്നും ആൻ്റണി പെരുമ്പാവൂർ

> **Lead Summary:** എമ്പുരാന്റെ റീ എഡിറ്റിങ് സമ്മർദ്ദം മൂലമല്ലെന്ന് നിർമാതാവ് ആൻ്റണി പെരുമ്പാവൂർ. ആരുടേയും ഭീഷണിയായി ഇതിനെ കാണരുത്. വേറെ ഒരാളുടെ സംസാര ത്തിൽ നിന്നല്ല ഇത് ചെയ്‌തത്‌.

## Article Content

എമ്പുരാന്റെ റീ എഡിറ്റിങ് സമ്മർദ്ദം മൂലമല്ലെന്ന് നിർമാതാവ് ആൻ്റണി പെരുമ്പാവൂർ. ആരുടേയും ഭീഷണിയായി ഇതിനെ കാണരുത്. വേറെ ഒരാളുടെ സംസാര ത്തിൽ നിന്നല്ല ഇത് ചെയ്‌തത്‌.

ഞങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്‌തു. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു മോഹൻലാലിനും മറ്റ് അണി യറ പ്രവർത്തകർക്കും സിനിമയുടെ കഥയറിയാമെന്നും പൃത്ഥിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗം തീർച്ചായയുമുണ്ടാകുമെന്നും ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.

മോഹൻലാൽ സാറിന് ഈ സിനിമയുടെ കഥയറിയാമെന്നും ആൻ്റണി പെരുമ്പാവൂർ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മോഹൻ ലാലിന് കഥ അറിയില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ല. എനി ക്കറിയാം, ഞങ്ങൾക്ക് എല്ലാവർക്കുമറിയാം. അറിയില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞങ്ങളാരും പറഞ്ഞിട്ടില്ല. മേജർ രവി പറഞ്ഞല്ലോ എന്ന ചോദ്യത്തിന് തനിക്ക് അതിനെക്കുറി ച്ച് സംസാരിക്കാൻ പറ്റാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പൃഥിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. ഞങ്ങൾ എത്രയോ വർഷമായി തമ്മിൽ അറിയുന്നവരാണ്. ഈ സിനിമ നിർമിക്കണമെ ന്നത് ഞങ്ങൾ ഒന്നിച്ചെടുത്ത തിരുമാനമാണ്. സിനിമയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദങ്ങൾ ഉണ്ടാകാൻ പാടില്ലെന്നാണ് വിശ്വസിക്കു ന്നത്. ഞങ്ങൾ എല്ലാവരും ഈ സിനിമയെ മനസി ലാക്കിയിട്ടുണ്ട്. പക്ഷേ, ഞങ്ങൾ മനസിലാക്കി യതിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ അത് തിരുത്തുക എന്നത് ഞങ്ങളുടെ കടമയാണന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/280549/empurans-re-editing-was-not-due-to-pressure-antony-perumbavoor-says-there-will-be-a-third-part)