---
title: "പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം: രണ്ടു പൊലീസുകാർക്ക് സസ്‌പെൻഷൻ"
english_title: "Incident where a tribal youth committed suicide at a police station: Two policemen suspended"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/281547/incident-where-a-tribal-youth-committed-suicide-at-a-police-station-two-policemen-suspended"
published_at: "2025-04-05T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f10e326ad28_67f10ae24370f_vcvc.jpg"
keywords: []
---

# പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം: രണ്ടു പൊലീസുകാർക്ക് സസ്‌പെൻഷൻ

> **Lead Summary:** കൽപ്പറ്റ പോലീസ് സ്റ്റേഷൻ ശുചിമുറിയിൽ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എഎസ്ഐ ദീപ, സിവിൽ പൊലീസ് ഓഫീസർ ശ്രീജിത് എന്നിവർക്കാണ് സസ്പൻഷൻ.

## Article Content

കൽപ്പറ്റ പോലീസ് സ്റ്റേഷൻ ശുചിമുറിയിൽ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എഎസ്ഐ ദീപ, സിവിൽ പൊലീസ് ഓഫീസർ ശ്രീജിത് എന്നിവർക്കാണ് സസ്പൻഷൻ.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുലിനെ സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയതി കാണാതായ വയനാട് സ്വദേശിയായ ആദിവാസി പെൺകുട്ടിയെ കഴിഞ്ഞദിവസം കോഴിക്കോട് നിന്ന് ഗോകുലിനൊപ്പം കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/281547/incident-where-a-tribal-youth-committed-suicide-at-a-police-station-two-policemen-suspended)