---
title: "തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമി  ക്ഷേത്രത്തിൽ ശ്രീരാമനവമി ഭക്ത്യാദര പൂർവം  ആഘോഷിച്ചു."
english_title: "Sri Ram Navami was celebrated with devotion at the Thiruvangad Sri Ramaswamy Temple in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/281898/sri-ram-navami-was-celebrated-with-devotion-at-the-thiruvangad-sri-ramaswamy-temple-in-thalassery"
published_at: "2025-04-07T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f396cb871bd_Untitled-6_copy.jpg"
keywords: []
---

# തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമി  ക്ഷേത്രത്തിൽ ശ്രീരാമനവമി ഭക്ത്യാദര പൂർവം  ആഘോഷിച്ചു.

> **Lead Summary:** തലശേരി ശ്രീരാമസേവാസമിതിയുടെ നേതൃത്വത്തിലാണ് ശ്രീരാമ നവമി കൊണ്ടാടിയത്.

## Article Content

തലശേരി ശ്രീരാമസേവാസമിതിയുടെ നേതൃത്വത്തിലാണ് ശ്രീരാമ നവമി കൊണ്ടാടിയത്.

പ്രഭാതം മുതൽ പ്രദോഷം വരെ തുടർച്ചയായി സഹസ്ര നാമാർച്ചനകളും, സങ്കീർത്തനങ്ങളും, നാമജപവും നടത്തി.

തിരുവങ്ങാട് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ വിഷ്ണു സഹസ്രനാമംതുടർന്ന് ഭജനഗാനങ്ങൾ എന്നിവ നടന്നു. ശ്രീ സത്യ സായി ഭജന സമിതി,

തിരുവങ്ങാട് ശ്രീരാം മാതൃ സമിതി,ശ്രീ ശ്രീ രവിശങ്കർ ഭജന സംഘം,ശ്രീ രമാദേവി ഭക്ത സംഘം,

ശ്രീ ലക്ഷ്‌മി നരസിംഹ മഹിളാ ഭജന മണ്ഡലി,ശ്രീ ധർമ്മ ശാസ്‌താ ഭജന സംഘം,

വിദ്യാർത്ഥിനി വിദ്യാർത്ഥികളുടെ ഹനുമാൻ ചാലിസ, നാമ രാമായണം, സൗന്ദര്യ ലഹരി പാരായണം, തിരുവങ്ങാട്

ശ്രീ രാമ ഭജന സംഘം എന്നിവയുടെ നേതൃത്വത്തിലാണ് ഭജന നടന്നത്. വൈകീട്ട് നാമജപത്തോടെ നഗരം ചുറ്റി പ്രദക്ഷിണവും നടന്നു. ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് അന്നദാനമുൾപ്പടെ ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/281898/sri-ram-navami-was-celebrated-with-devotion-at-the-thiruvangad-sri-ramaswamy-temple-in-thalassery)