---
title: "അനധികൃതമായി ലോറിയിൽ കടത്തി കൊണ്ടുവന്ന പടക്കശേഖരം പോലീസ് പിടികൂടി"
english_title: "Police seize illegal firecrackers in lorry"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/283062/police-seize-illegal-firecrackers-in-lorry"
published_at: "2025-04-12T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fa674714b1d_67fa36374d12d_download.jpg"
keywords: []
---

# അനധികൃതമായി ലോറിയിൽ കടത്തി കൊണ്ടുവന്ന പടക്കശേഖരം പോലീസ് പിടികൂടി

> **Lead Summary:** കണ്ണൂർ: അനധികൃതമായി ലോറിയിൽ കടത്തി കൊണ്ടുവന്ന പടക്കശേഖരം പോലീസ് പിടികൂടി. ലോറിയും ഡ്രൈവറും പിടിയിൽ. തമിഴ്നാട്ടിൽ നിന്നും രേഖകളില്ലാതെ പടക്കശേഖരവുമായി എത്തിയടി എൻ 38.സി.ടി.3918 നമ്പർ ലോറിയാണ് ടൗൺ സ്റ്റേഷൻ എസ്.ഐ. വി.വി ദീപ്തിയും സംഘവും പിടികൂടിയത്.

## Article Content

കണ്ണൂർ: അനധികൃതമായി ലോറിയിൽ കടത്തി കൊണ്ടുവന്ന പടക്കശേഖരം പോലീസ് പിടികൂടി. ലോറിയും ഡ്രൈവറും പിടിയിൽ. തമിഴ്നാട്ടിൽ നിന്നും രേഖകളില്ലാതെ പടക്കശേഖരവുമായി എത്തിയടി എൻ 38.സി.ടി.3918 നമ്പർ ലോറിയാണ് ടൗൺ സ്റ്റേഷൻ എസ്.ഐ. വി.വി ദീപ്തിയും സംഘവും പിടികൂടിയത്.

ഇന്നലെ രാത്രി 7.20 മണിയോടെ കണ്ണൂർ എസ്.എൻ കോളേജിന് സമീപം റോഡിൽ വെച്ചാണ് പടക്കശേഖരവുമായി ലോറി പോലീസ് പിടികൂടിയത്. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/283062/police-seize-illegal-firecrackers-in-lorry)