---
title: "കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ പതിനേഴുകാരൻ മരിച്ചനിലയില്‍"
english_title: "Seventeen-year-old found dead in Kozhikode observation home"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/283338/seventeen-year-old-found-dead-in-kozhikode-observation-home"
published_at: "2025-04-14T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fca5c964990_67fc97d197212_OIP_(2).jpeg"
keywords: []
---

# കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ പതിനേഴുകാരൻ മരിച്ചനിലയില്‍

> **Lead Summary:** കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിലിരുന്ന 17കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ പതിനേഴുകാരന്‍ മൂന്ന് കേസുകളില്‍ പ്രതിയാണ്.

## Article Content

കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിലിരുന്ന 17കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ പതിനേഴുകാരന്‍ മൂന്ന് കേസുകളില്‍ പ്രതിയാണ്.

റൂമില്‍ പതിനേഴുകാരന്‍ ഒറ്റയ്ക്കായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ വൈകീട്ടോടെയാണ് മുറിക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/283338/seventeen-year-old-found-dead-in-kozhikode-observation-home)