---
title: "കോഴിക്കോട് പെട്രോൾ പമ്പിൽ ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞു വീണുമരിച്ചു"
english_title: "Employee collapses and dies while working at a petrol pump in Kozhikode"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/285360/employee-collapses-and-dies-while-working-at-a-petrol-pump-in-kozhikode"
published_at: "2025-04-23T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6808ca8d53abb_6808c44425d89_r67r6.jpg"
keywords: []
---

# കോഴിക്കോട് പെട്രോൾ പമ്പിൽ ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞു വീണുമരിച്ചു

> **Lead Summary:** പൂക്കാട് പെട്രോൾ പമ്പിൽ ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞുവീണുമരിച്ചു. കളത്തിൽ പള്ളിക്ക് സമീപം അൽ റയ്യാനിൽ താമസിക്കും സിയ്യാലിക്കണ്ടി ഇബ്രാഹിം കുട്ടി ആണ് മരിച്ചത്.

## Article Content

പൂക്കാട് പെട്രോൾ പമ്പിൽ ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞുവീണുമരിച്ചു. കളത്തിൽ പള്ളിക്ക് സമീപം അൽ റയ്യാനിൽ താമസിക്കും സിയ്യാലിക്കണ്ടി ഇബ്രാഹിം കുട്ടി ആണ് മരിച്ചത്.

അൻപത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് രാവിലെ പൂക്കാടുള്ള പെട്രോൾ പമ്പിൽ ജോലിക്ക് പോയതായിരുന്നു.

ജോലിക്കിടെ ഓഫീസിൽ കുഴഞ്ഞ് വീണ ഇബ്രാഹിമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

പിതാവ്: പരേതനായ സിയ്യാലിക്കണ്ടി ബീരാൻകുട്ടി മുസ്ലിയാർ.മാസാവ്: ആസിയ. ഭാര്യ: മണ്ണാൻ കുനി മുംതാസ്. മക്കൾ: ശമൈല ഫാത്തിമ ആയിഷ മിന്ന,ആസിയ മഹഖ്മ.രുമക്കൾ: റിഷാൽ പുറക്കാട്ടിരി, മസ്ഊദ് പുറക്കാട് .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/285360/employee-collapses-and-dies-while-working-at-a-petrol-pump-in-kozhikode)