രണ്ടാഴ്ച തുടർച്ചയായി ഹോട്ടൽ ഭക്ഷണം; എട്ടു വയസുകാരിയുടെ സംരക്ഷണാവകാശം അച്ഛനിൽ നിന്ന് അമ്മയിലേക്ക്; സുപ്രീം കോടതി

രണ്ടാഴ്ച  തുടർച്ചയായി  ഹോട്ടൽ ഭക്ഷണം; എട്ടു വയസുകാരിയുടെ സംരക്ഷണാവകാശം അച്ഛനിൽ നിന്ന് അമ്മയിലേക്ക്; സുപ്രീം  കോടതി
May 2, 2025 10:22 AM | By Rajina Sandeep


വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാതെ ദിവസങ്ങളോളം ഹോട്ടല്‍ഭക്ഷണം നല്‍കിയതോടെ എട്ട് വയസുള്ള മകളുടെ സംരക്ഷണാവകാശം മലയാളിയായ അച്ഛനിൽ നിന്ന് അമ്മയ്ക്ക് കൈമാറി സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേതാണ് നടപടി. വിഷയം സുപ്രീം കോടതിയിൽ എത്തുന്നതിന് മുൻപ് കേരള ഹൈക്കോടതി പിതാവിന് എല്ലാമാസവും 15 ദിവസം മകളെ കാണാൻ അനുമതി നൽകിയിരുന്നു.


സിം​ഗപ്പുരിൽ ജോലി ചെയ്യുന്ന പിതാവ് എല്ലാ മാസവും കുട്ടിയെ കാണാൻ വരാറുണ്ടെന്നും എന്നാൽ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം ഒരിക്കൽ പോലും കുട്ടിക്ക് നൽകാറില്ലെന്നുമുള്ള പരാതി കോടതിയെ അറിയുകയായിരുന്നു. ഇതിനെ തുടർന്നാണ് കുട്ടിയുടെ സംരക്ഷണാവകാശം അമ്മയ്ക്ക് കോടതി കൈമാറിയത്.


(www.thalasserynews.in)കുട്ടിയുടെ പിതാവ് സ്നേഹനിധിയായ ഒരു അച്ഛനാണെങ്കിലും, അദ്ദേഹത്തിന്റെ വീട്ടിലെ പരിസ്ഥിതിയും സാഹചര്യങ്ങളും പെൺകുട്ടിയുടെ വളർച്ചയ്ക്കും ക്ഷേമത്തിനും അനുകൂലമല്ല എന്ന് കോടതി നിരീക്ഷിച്ചു.

ഹോട്ടലിൽ നിന്നുള്ള ഭക്ഷണങ്ങൾ തുടർച്ചയായി കഴിക്കുന്നത് കുട്ടിക്ക് ആരോ​ഗ്യത്തിന് ഹാനികരമാകുമെന്ന് ജസ്റ്റിസ് മേത്ത വ്യക്തമാക്കി. പെൺകുട്ടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും വികാസത്തിനും പോഷകാഹാരസമൃദ്ധമായ വീട്ടിൽ പാകം ചെയ്ത ഭക്ഷണം ആവശ്യമാണ്, നിർഭാഗ്യവശാൽ, പെൺകുട്ടിക്ക് അത്തരം പോഷകാഹാരം നൽകാൻ പിതാവിന് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Hotel food for two consecutive weeks; custody of eight-year-old girl transferred from father to mother; Supreme Court

Next TV

Related Stories
വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

Jun 26, 2025 08:41 PM

വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ...

Read More >>
കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 26, 2025 02:33 PM

കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
വാൽപ്പാറയിൽ 4 വയസ്സുകാരിയെ കൊലപ്പെടുത്തിയ കൊലയാളി പുലി ഒടുവിൽ കെണിയിൽ

Jun 26, 2025 11:19 AM

വാൽപ്പാറയിൽ 4 വയസ്സുകാരിയെ കൊലപ്പെടുത്തിയ കൊലയാളി പുലി ഒടുവിൽ കെണിയിൽ

വാൽപ്പാറയിൽ 4 വയസ്സുകാരിയെ കൊലപ്പെടുത്തിയ കൊലയാളി പുലി ഒടുവിൽ കെണിയിൽ...

Read More >>
തലശേരിയിലെ ഗുണ്ടാ ആക്രമണം ;  പരുക്കേറ്റയാളുടെ നില ഗുരുതരം

Jun 25, 2025 07:06 PM

തലശേരിയിലെ ഗുണ്ടാ ആക്രമണം ; പരുക്കേറ്റയാളുടെ നില ഗുരുതരം

തലശേരിയിലെ ഗുണ്ടാ ആക്രമണം ; പരുക്കേറ്റയാളുടെ നില...

Read More >>
കനത്ത മഴ ; പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന് കേട്പാട്

Jun 25, 2025 01:26 PM

കനത്ത മഴ ; പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന് കേട്പാട്

പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന്...

Read More >>
കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന  സത്യവാങ്മൂലം നിർബന്ധം

Jun 25, 2025 12:12 PM

കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നിർബന്ധം

കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം...

Read More >>
Top Stories










News Roundup






https://thalassery.truevisionnews.com/