ഓപ്പറേഷൻ സിന്ദൂർ ; അതീവ ജാഗ്രതയിൽ രാജ്യം, ഉത്തർപ്രദേശിൽ റെഡ് അലർട്ട്

ഓപ്പറേഷൻ സിന്ദൂർ ; അതീവ ജാഗ്രതയിൽ രാജ്യം,  ഉത്തർപ്രദേശിൽ റെഡ് അലർട്ട്
May 7, 2025 11:26 AM | By Rajina Sandeep

(www.thalasserynews.in)പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ ഉത്തർപ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ യുപി പൊലീസ് സംവിധാനങ്ങളും പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകിയതായി യുപി ഡിജിപി എക്‌സിൽ അറിയിച്ചു. കനത്ത നിയന്ത്രണങ്ങളാണ് അതിർത്തി പ്രദേശങ്ങളിലുള്ളത്.


26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം പുലർച്ചെ ശക്തമായ മിസൈൽ അക്രമണം നടത്തി. നിരവധി ഭീകരർ കൊല്ലപ്പെട്ടു. ഭീകര പരിശീലന കേന്ദ്രങ്ങൾ ചാരമായി.  ലഷ്കറെ തൊയ്ബ,ജെയ്ഷെ മുഹമ്മദ് , ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങൾ ആണ് തകർന്നത്.  പുലർച്ചെ 1.44 നായിരുന്നു കര, നാവിക, വ്യോമ സേനകൾ സംയുക്തമായി, 'ഓപ്പറേഷൻ‌ സിന്ദൂർ' സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.


പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഭീകര താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും പ്രത്യാക്രമണത്തിന് പിന്നാലെ സൈന്യം വിശദീകരിച്ചു. ആക്രമണം സ്ഥിരീകരിച്ച പാകിസ്ഥാൻ കൊല്ലപ്പെട്ടവർ നിരപരാധികൾ ആണെന്ന വാദവുമായി രംഗത്തെത്തി. ഏപ്രിൽ 22 ന് ആയിരുന്നു പഹൽഗാമിലെ ബൈസരൺവാലിയിൽ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 പേരെയാണ് മതം ചോദിച്ച് ഭീകര സംഘം ഉറ്റവരുടെ കണ്മുന്നിൽ വെടിവെച്ചു കൊന്നത്

Operation Sindoor; Country on high alert, red alert in Uttar Pradesh

Next TV

Related Stories
വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

Jun 26, 2025 08:41 PM

വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ...

Read More >>
കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 26, 2025 02:33 PM

കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
വാൽപ്പാറയിൽ 4 വയസ്സുകാരിയെ കൊലപ്പെടുത്തിയ കൊലയാളി പുലി ഒടുവിൽ കെണിയിൽ

Jun 26, 2025 11:19 AM

വാൽപ്പാറയിൽ 4 വയസ്സുകാരിയെ കൊലപ്പെടുത്തിയ കൊലയാളി പുലി ഒടുവിൽ കെണിയിൽ

വാൽപ്പാറയിൽ 4 വയസ്സുകാരിയെ കൊലപ്പെടുത്തിയ കൊലയാളി പുലി ഒടുവിൽ കെണിയിൽ...

Read More >>
തലശേരിയിലെ ഗുണ്ടാ ആക്രമണം ;  പരുക്കേറ്റയാളുടെ നില ഗുരുതരം

Jun 25, 2025 07:06 PM

തലശേരിയിലെ ഗുണ്ടാ ആക്രമണം ; പരുക്കേറ്റയാളുടെ നില ഗുരുതരം

തലശേരിയിലെ ഗുണ്ടാ ആക്രമണം ; പരുക്കേറ്റയാളുടെ നില...

Read More >>
കനത്ത മഴ ; പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന് കേട്പാട്

Jun 25, 2025 01:26 PM

കനത്ത മഴ ; പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന് കേട്പാട്

പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന്...

Read More >>
കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന  സത്യവാങ്മൂലം നിർബന്ധം

Jun 25, 2025 12:12 PM

കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നിർബന്ധം

കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം...

Read More >>
Top Stories










News Roundup






https://thalassery.truevisionnews.com/