തലശേരി:(www.thalasserynews.in) തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നടന്ന പാഞ്ചാരിമേളം അരങ്ങേറ്റം ഭക്ത മനം കവർന്നു ; അരങ്ങേറ്റം നടത്തിയത് 12 വിദ്യാർത്ഥികൾ

അരങ്ങേറ്റം പ്രശസ്ത നർത്തകി കലാമണ്ഡലം ഡോ. ഷീബാ കൃഷ്ണകുമാർ ഭദ്രദീപം കൊളുത്തി. ക്ഷേത്രം പ്രസി.കെ.എം ധർമ്മപാലൻ, ക്ഷേത്രം കഴകക്കാരി രേഷ്മ ദിവാനന്ദൻ, മടയച്ചൻ, മറ്റ് ക്ഷേത്രം ഭാരവാഹികൾ എന്നിവരും ഭദ്രദീപം തെളിയിച്ചു. രവി കെ മാരാരുടെ ശിക്ഷണത്തിൽ അഭ്യസിച്ച 12 കുട്ടികളാണ് അരങ്ങേറ്റം കുറിച്ചത്. ജോവിൽ ഫിൽസൺ, ആൽവിൽ അഗസ്റ്റിൻ,
പി. രാം കിരൺ,ടി. മെറോൺ ജിത്ത്,ദിൽസ്നേഹ്കെ.എം ദീൻദയാൽ,കെ.കെ.ശ്യാം കൃഷ്‌ണ, യു. യദുകൃഷ്‌ണ,അശ്വിൻ രാജേഷ്എൻ.യദുനന്ദ്, എസ്.മാധവ്, എസ്. ശിവാനി എന്നിവരാണ് പഞ്ചാരിമേളം അഭ്യസിച്ചത്. ഉദ്ഘാടകയായ ഷീബ കൃഷ്ണ കുമാറും പഞ്ചാരിമേളത്തിൽ ആദ്യാവസാനം പങ്കെടുത്തതും വേറിട്ട കാഴ്ചയായി.
വലന്തല തിരുവങ്ങാട്രാ ജേഷ് മാരാറും, കുഴൽ പനമണ്ണ മനോഹരനും, ഇലതാളം തിരുവങ്ങാട് ശ്രീറാം ശ്രീക്കുട്ടനും, കൊമ്പ് കുഴൽ റിജോയ് മേപ്പയിലും നിർവഹിച്ചു.
പ്രശസ്ത കുഴൽ വാദ്യകലാകാരനായ പനമണ്ണ മനോഹരനെ ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് കെ.എം ധർമ്മപാലൻ ആദരിച്ചു.
The debut of the Pancharimelam held at Sree Muthappan Madappura in Thalassery Meloott captivated the devotees; 12 students made their debut