---
title: "തലശ്ശേരി കടൽപ്പാലം കേന്ദ്രീകരിച്ച്  എലിവേറ്റഡ് വാക്ക് വേ, സൈറ്റ് ബ്യൂട്ടിഫിക്കേഷൻ  പ്രോജക്ട് യാഥാര്‍ത്ഥ്യമാകുന്നു"
english_title: "Elevated walkway and site beautification project centered around Thalassery sea bridge becomes a reality"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/290199/elevated-walkway-and-site-beautification-project-centered-around-thalassery-sea-bridge-becomes-a-reality"
published_at: "2025-05-15T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6825c6f0a3217_edd.jpg"
keywords: []
---

# തലശ്ശേരി കടൽപ്പാലം കേന്ദ്രീകരിച്ച്  എലിവേറ്റഡ് വാക്ക് വേ, സൈറ്റ് ബ്യൂട്ടിഫിക്കേഷൻ  പ്രോജക്ട് യാഥാര്‍ത്ഥ്യമാകുന്നു

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി മണ്ഡലത്തില്‍ കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേയുടെയും സൈറ്റ് ബ്യൂട്ടിഫിക്കേഷന്റെയും പ്രവൃത്തി ഈ മാസം അവസാനത്തോടെ ടെണ്ടര്‍ ചെയ്യും. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

## Article Content

**തലശ്ശേരി: **തലശ്ശേരി മണ്ഡലത്തില്‍ കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേയുടെയും സൈറ്റ് ബ്യൂട്ടിഫിക്കേഷന്റെയും പ്രവൃത്തി ഈ മാസം അവസാനത്തോടെ ടെണ്ടര്‍ ചെയ്യും. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍(KIIDC) മുഖേന ഇ.പി.സി മോഡിലാണ് പ്രോജക്ട് നടപ്പാക്കുന്നത്.

കടല്‍പ്പാലവുമായി ബന്ധിപ്പിക്കുന്ന എലിവേറ്റഡ് വാക്ക് വേ രാജ്യത്ത് ആദ്യത്തേതാണ് തലശ്ശേരിയില്‍ യാഥാര്‍ത്ഥ്യമാകുന്നത്.

എലിവേറ്റഡ് വാക്ക് വേയും കടല്‍പ്പാലം മുതല്‍ ജവഹര്‍ഘട്ട് വരെ ചരിത്രമുറങ്ങുന്ന പ്രദേശത്തിന്റെ സൈറ്റ് ബ്യൂട്ടിഫിക്കേഷനും പൂര്‍ത്തിയാകുന്നത് തലശ്ശേരി പൈതൃക ടൂറിസത്തിന് വലിയ മുതല്‍കൂട്ടാകുമെന്നും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും സഹായകരമാകുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

കിഫ്ബി സീനിയര്‍ ജനറല്‍ മാനേജര്‍ പി. ഷ‌ൈല, കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ശോഭ, ചീഫ് എഞ്ചിനിയര്‍ പ്രകാശ് ഇടിക്കുള, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോന്‍, അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/290199/elevated-walkway-and-site-beautification-project-centered-around-thalassery-sea-bridge-becomes-a-reality)