---
title: "തലശേരിയിലെ പ്രശസ്ത റിഥം ആർട്ടിസ്റ്റ് ഷമീർ ചോയ്സ് നിര്യാതനായി"
english_title: "Famous rhythm artist Shameer Choice from Thalassery passes away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/292079/famous-rhythm-artist-shameer-choice-from-thalassery-passes-away"
published_at: "2025-05-25T11:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6832ae1718baf_Untitled-2_copy.jpg"
keywords: []
---

# തലശേരിയിലെ പ്രശസ്ത റിഥം ആർട്ടിസ്റ്റ് ഷമീർ ചോയ്സ് നിര്യാതനായി

> **Lead Summary:** തലശേരി: പ്രശസ്ത റിഥം ആർട്ടിസ്റ്റ് കിഴക്കെ കതിരൂർ ബ്രഹ്മാവ് മുക്ക് മീത്തലെ എറോത്തുംകണ്ടി ഷമീർ ചോയ്സ് (എം.പി. ഷമീർ 54) നിര്യാതനായി.

## Article Content

തലശേരി: പ്രശസ്ത റിഥം ആർട്ടിസ്റ്റ് കിഴക്കെ കതിരൂർ ബ്രഹ്മാവ് മുക്ക് മീത്തലെ എറോത്തുംകണ്ടി ഷമീർ ചോയ്സ് (എം.പി. ഷമീർ 54) നിര്യാതനായി.

പരേതരായ കുഞ്ഞിമ്മൂസ - ഹലീമ ദമ്പതികളുടെ മകനാണ്. തലശ്ശേരി ചോയ്സ് ഓർക്കസ്ട്രയുടെ സ്ഥാപകനായിരുന്നു. എരഞ്ഞോളി മൂസ്സ, പീർ മുഹമ്മദ്, കണ്ണൂർ സലിം, കണ്ണൂർ ഷരീഫ് തുടങ്ങിയ ഗായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത മാപ്പിളപ്പാട്ടു ഗായകനായിരുന്ന പരേതനായ എം.പി.ഉമ്മർ കുട്ടിയുടെ അനന്തിരവനാണ്. ഭാര്യ: സറീന. മക്കൾ: ശിബിൽ, ഷമ്മ ഷിറോയിൻ. സഹോദരിമാർ: സുഹറ, ഷംഷാദ്, പരേതയായ ഷാഹിദ.

ഷമീർ ചോയിസിൻ്റെ നിര്യാണത്തിൽ മാപ്പിള കലാ കേന്ദ്രം ഭാരവാഹികളായ പ്രൊഫ.എ.പി.സുബൈർ, ഉസ്മാൻ വടക്കുമ്പാട്, ജാഫർ ജാസ്, ടി.കെ.ഡി. മുഴപ്പിലങ്ങാട് എന്നിവർ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/292079/famous-rhythm-artist-shameer-choice-from-thalassery-passes-away)