---
title: "കൂട്ടുകാർ കയാക്കിങ് അപകടത്തിൽപ്പെട്ടു ;  രക്ഷിക്കാൻ തടാകത്തിൽ ചാടിയ മലയാളി  മരിച്ചു"
english_title: "Malayali man dies after jumping into lake to save friends in kayaking accident"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/292242/malayali-man-dies-after-jumping-into-lake-to-save-friends-in-kayaking-accident"
published_at: "2025-05-26T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6833f40150242_6833df191c984_rain.jpg"
keywords: []
---

# കൂട്ടുകാർ കയാക്കിങ് അപകടത്തിൽപ്പെട്ടു ;  രക്ഷിക്കാൻ തടാകത്തിൽ ചാടിയ മലയാളി  മരിച്ചു

> **Lead Summary:** അമേരിക്കയിലെ പെൻസിൽവേനിയയിൽ കയാക്കിങ് അപകടത്തിൽ പെട്ട സുഹൃത്തുക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി മരിച്ചു. ആലപ്പുഴ സ്വദേശിയായ ബിപിൻ മൈക്കിൾ ആണ് മുങ്ങി മരിച്ചത്.

## Article Content

അമേരിക്കയിലെ പെൻസിൽവേനിയയിൽ കയാക്കിങ് അപകടത്തിൽ പെട്ട സുഹൃത്തുക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി മരിച്ചു. ആലപ്പുഴ സ്വദേശിയായ ബിപിൻ മൈക്കിൾ ആണ് മുങ്ങി മരിച്ചത്.

കയാക്കിങ് അപകടത്തിൽപ്പെട്ട സുഹൃത്തുക്കളെ തടാകത്തിൽ ചാടി രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മരണം. അപകടത്തിൽ പെട്ടവർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. അവർ രക്ഷപ്പെട്ടു. എന്നാൽ ലൈഫ് ജാക്കറ്റ് ഇല്ലാതിരുന്ന ബിപിന്‍റെ മൃതദേഹം പിന്നീട് ഫയർ ഫോഴ്സ് എത്തിയാണ് കരക്കെടുത്തത്. ഭാര്യയും, മൂന്ന് മക്കളുമുണ്ട്. ന്യൂജേഴ്‌സിയിലായിരുന്നു താമസം.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധയിടങ്ങളിൽ അപകടവും വ്യാപക നാശവും. തൃശൂർ-ഗുരുവായൂർ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൃശൂര്‍ അമല പരിസരത്ത് ആണ് സംഭവം. റെയിൽവേ ട്രാക്കിൽ ഇലക്ട്രിക് ലൈനിലേക്ക് ആണ് മരം വീണത്. മരം നീക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍-ഗുരുവായൂര്‍ റെയില്‍വെ പാതയിലെ ട്രെയിൻ ഗതാഗതമാണ് തടസ്സപ്പെട്ടത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/292242/malayali-man-dies-after-jumping-into-lake-to-save-friends-in-kayaking-accident)