---
title: "തലശേരിയിൽ യൂത്ത് കോൺഗ്രസ് സൗജന്യ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. "
english_title: "Youth Congress distributed free study material kits in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/293084/youth-congress-distributed-free-study-material-kits-in-thalassery"
published_at: "2025-05-30T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839383a9885d_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ യൂത്ത് കോൺഗ്രസ് സൗജന്യ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. 

> **Lead Summary:** തലശ്ശേരി: തലശ്ശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ പഠനോപകരണ കിറ്റ് വിതരണം ചെയ്തു.

## Article Content

തലശ്ശേരി: തലശ്ശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ പഠനോപകരണ കിറ്റ് വിതരണം ചെയ്തു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌.എൻ അധ്യക്ഷത വഹിച്ചു.മുൻ കെ.പി.സി.സി അംഗം മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്‌ റിൻസ് മാനുവൽ മുഖ്യ പ്രഭാഷണം നടത്തി.എം. പി.അരവിന്ദാക്ഷൻ,ഷുഹൈബ്. വി. വി, യദുനന്ദനൻ. ആർ എന്നിവർ സംസാരിച്ചു. ഹൈമ.എസ് സ്വാഗതവും അർബാസ്. സി. കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/293084/youth-congress-distributed-free-study-material-kits-in-thalassery)