---
title: "തലശേരിയിൽ നിയന്ത്രണം തെറ്റി വന്ന വാഹനത്തിലിടിക്കാതിരിക്കാൻ വെട്ടിച്ച  കെ.എസ്.ആർ.ടി.സി ബസ് സമീപത്തെ പറമ്പിലേക്ക് ഇരച്ചു കയറി ; ഡ്രൈവർക്ക് പരിക്ക്"
english_title: "KSRTC bus swerves to avoid hitting a vehicle that lost control and crashes into a nearby field; driver injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/293111/ksrtc-bus-swerves-to-avoid-hitting-a-vehicle-that-lost-control-and-crashes-into-a-nearby-field-driver-injured"
published_at: "2025-05-30T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68394a3f7d7e9_Untitled-3_copy.jpg"
keywords: []
---

# തലശേരിയിൽ നിയന്ത്രണം തെറ്റി വന്ന വാഹനത്തിലിടിക്കാതിരിക്കാൻ വെട്ടിച്ച  കെ.എസ്.ആർ.ടി.സി ബസ് സമീപത്തെ പറമ്പിലേക്ക് ഇരച്ചു കയറി ; ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** തലശേരി: തലശേരിയിൽ പുന്നോൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് പാഞ്ഞുകയറി. വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്.

## Article Content

തലശേരി: തലശേരിയിൽ പുന്നോൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് പാഞ്ഞുകയറി. വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്.

കോഴിക്കോട് നിന്നും തലശേരിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടിസി എതിർദിശയിൽ നിന്നും നിയന്ത്രണം തെറ്റി വരികയായിരുന്ന കാറിലിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.

സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് ബസ് തിരിഞ്ഞ് പറമ്പിലേക്ക് ഇരച്ചുകയറുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റതായാണ് വിവരം.

.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/293111/ksrtc-bus-swerves-to-avoid-hitting-a-vehicle-that-lost-control-and-crashes-into-a-nearby-field-driver-injured)