---
title: "കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക്  ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ മരിച്ചു"
english_title: "Kunhipali #accident #death "
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/293468/kunhipali-accident-death"
published_at: "2025-05-31T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b396a78009_1000735960.jpg"
keywords: []
---

# കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക്  ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ മരിച്ചു

> **Lead Summary:** തലശ്ശേരി : കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക്

## Article Content

തലശ്ശേരി : കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക്

ഓട്ടോ മറിഞ്ഞ് മാഹി ചാലക്കര സ്വദേശി ഡ്രൈവർ മരിച്ചു.

കുഞ്ഞിപ്പള്ളിയിൽ ഇന്ന് രാത്രി ഏഴോടെയാണ് ഓട്ടോ മറിഞ്ഞത്.

മാഹി ചാലക്കര മൈദ കമ്പനി റോഡിലെ സികെ ഹൗസിലെ റഫീഖ് (45) ആണ് മരിച്ചത്. സർവീസ് റോഡിൽ നിന്ന് ദേശിയ പാതയിലേക്ക് കയറുന്നതിനിടെ മഴയിൽ തകർന്ന റോഡിലെ കുഴിയിൽ വീണ് ഓട്ടോ മറിയുകയായിരുന്നു. ഉടൻ മാഹിഗവ: ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉപ്പ: പരേതനായ അഹമ്മദ്. ഉമ്മ: പാത്തുട്ടി. ഭാര്യ: സബീന.മക്കൾ: ഷാഹിദ്,അഫ്രീദ്, നേഹ.

സഹോദരങ്ങൾ:നസീർ

ജുനൈസ്

ജസീല

സലീല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/293468/kunhipali-accident-death)