---
title: "മണ്ണിടിച്ചൽ ഭീതിയിൽ  ഉസ്സൻമൊട്ടയിലെ  ഷർസീനയും കുടുംബവും"
english_title: "Sharsina and her family in Ussanmotta fear landslide"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/293517/sharsina-and-her-family-in-ussanmotta-fear-landslide"
published_at: "2025-06-01T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683bdeb3baf11_Untitled-1_copy.jpg"
keywords: []
---

# മണ്ണിടിച്ചൽ ഭീതിയിൽ  ഉസ്സൻമൊട്ടയിലെ  ഷർസീനയും കുടുംബവും

> **Lead Summary:** തലശ്ശേരി : തലയ്ക്ക് മീതെ പതിയിരിക്കുന്നത് വലിയ ദുരന്തം . കാലവർഷം കനത്തതോടെ ഉറക്കം നഷ്ടപ്പെട്ട് കുടുംബങ്ങൾ.മണ്ണിടിച്ചൽ ഭീതി കാരണം ജീവനും വീടിനും ഭീഷണിയാകുന്നുവെന്ന് ഷർസീനയുടെ പരാതി.

## Article Content

തലശ്ശേരി : തലയ്ക്ക് മീതെ പതിയിരിക്കുന്നത് വലിയ ദുരന്തം . കാലവർഷം കനത്തതോടെ ഉറക്കം നഷ്ടപ്പെട്ട് കുടുംബങ്ങൾ.മണ്ണിടിച്ചൽ ഭീതി കാരണം ജീവനും വീടിനും ഭീഷണിയാകുന്നുവെന്ന് ഷർസീനയുടെ പരാതി.

തലശ്ശേരിക്കടുത്ത് ന്യൂ മാഹി പഞ്ചായത്തിലെ ഉസ്സൻമൊട്ടയിലാണ് മണ്ണിടിച്ചൽ ഭീഷണിയിൽ പ്രദേശ വാസികൾ കഴിയുന്നത്. മണ്ണിടിച്ചൽ ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കളക്ടർക്കുൾപ്പടെ പരാതി നൽകിയിരിക്കുകയാണ് വീട്ടുടമസ്ഥയായ ഷർസീന.

മഴക്കാലമായതോടെ മണ്ണിടിച്ചിൽ വീണ്ടും ശക്തമായിരിക്കുകയാണ്. അടിയന്തിര നടപടി സ്വീകരിക്കാത്തെ പക്ഷം തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നും ഷർസീനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. റവന്യു മന്ത്രി, കളക്ടർ, സബ്ബ് കളക്ടർ, ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി, തഹസിൽദാർ എന്നിവർക്കാണ് ഷർസീന പരാതി നൽകിയിരിക്കുന്നത്.വീടിന് സമീപത്ത് ഇപ്പോഴും മണ്ണ് ഇടിഞ്ഞ് വീഴുകയാണ്.വിവരമറിഞ്ഞ് ന്യൂ മാഹി പോലീസും, പഞ്ചായത്ത് അധികൃതരും സ്ഥലത്ത് എത്തി. വീടിന് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/293517/sharsina-and-her-family-in-ussanmotta-fear-landslide)