---
title: "തലശേരിയിൽ വീട് പെട്രോളൊഴിച്ച് തീകൊടുക്കാൻ ശ്രമം ; അക്രമിസംഘത്തിന് പിന്നാലെ പൊലീസ് "
english_title: "Attempt to set house on fire by pouring petrol in Thalassery; Police after gang of attackers"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/293794/attempt-to-set-house-on-fire-by-pouring-petrol-in-thalassery-police-after-gang-of-attackers"
published_at: "2025-06-02T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d972241aed_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ വീട് പെട്രോളൊഴിച്ച് തീകൊടുക്കാൻ ശ്രമം ; അക്രമിസംഘത്തിന് പിന്നാലെ പൊലീസ് 

> **Lead Summary:** തലശ്ശേരി: തലശ്ശേരി നഗരമധ്യത്തിലെ വീട്ടിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്താൻ ശ്രമം. വീട്ടുകാർ ഉണർന്നതിനെത്തുടർന്ന് അക്രമി സംഘം ബൈക്കിൽ കയറി രക്ഷ പ്പെട്ടു. തലശ്ശേരി വില്ലേജ് ഓഫി സിന് സമീപം സൽസബീലിൽ താഹിറയുടെ വീടിന് നേരെയാ ണ് കഴിഞ്ഞ ദിവസം പുലർച്ചെ 3.20ന് സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായത്.

## Article Content

തലശ്ശേരി: തലശ്ശേരി നഗരമധ്യത്തിലെ വീട്ടിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്താൻ ശ്രമം. വീട്ടുകാർ ഉണർന്നതിനെത്തുടർന്ന് അക്രമി സംഘം ബൈക്കിൽ കയറി രക്ഷ പ്പെട്ടു. തലശ്ശേരി വില്ലേജ് ഓഫി സിന് സമീപം സൽസബീലിൽ താഹിറയുടെ വീടിന് നേരെയാ ണ് കഴിഞ്ഞ ദിവസം പുലർച്ചെ 3.20ന് സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായത്.

പ്രഭാത നമസ്കാരത്തിനായി ഉണർന്ന താഹിറ വീട്ടുപരിസരത്ത് നിന്നു പെട്രോൾ മണം ഉയർ ന്നതിനെത്തുടർന്ന് ജനാല തുറന്നപ്പോഴാണ് പുറത്ത് വെളിച്ചം കണ്ടത്. ഉറക്കെ ആരാണെന്ന് ചോദിച്ചതോടെ രണ്ടു പേർ ഓടിപ്പോവുന്നതും ബൈക്കിൽ കയറി രക്ഷപ്പെടുന്നതും കണ്ടതായി താഹിറ പറഞ്ഞു. ബഹ്റൈനിലായിരുന്ന വീട്ടമ്മ 19നാണ് നാട്ടിൽ തിരിച്ചെത്തിയത്. മകനും കുടുംബ വും വിനോദ സഞ്ചാരത്തിനായി ഡൽഹിയിലായിരുന്നു. വിവരം അറിഞ്ഞ ഉടനെ പൊലീസ് സ്‌ഥലത്ത് എത്തി പരിശോധിച്ചു. മുൻ ഭാഗത്തെ ജനാലയിൽ പെട്രോൾ ഒഴിച്ചതായും തീപ്പെട്ടിക്കൊള്ളി ഉരച്ചിട്ടതായും കാണപ്പെട്ടു. സംഭവസമയത്ത് താഹിറയും ചെറിയ കുട്ടികളും മാത്രമേ വീട്ടിലുണ്ടായി രുന്നുള്ളു.

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചില സൂചനകൾ പൊലീസിന് ലഭിച്ചതായാണ് വിവരമുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/293794/attempt-to-set-house-on-fire-by-pouring-petrol-in-thalassery-police-after-gang-of-attackers)