---
title: "തലശ്ശേരി അൽ മദ്രസ്സത്തുൽ മുബാറക്ക എൽ.പി സ്കൂളിൽ പ്രവേശനോത്സവം വർണാഭം"
english_title: "Entrance ceremony at Al Madrassathul Mubaraka LP School, Thalassery, colorful"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/293890/entrance-ceremony-at-al-madrassathul-mubaraka-lp-school-thalassery-colorful"
published_at: "2025-06-03T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e7a442f62a_Untitled-3_copy.jpg"
keywords: []
---

# തലശ്ശേരി അൽ മദ്രസ്സത്തുൽ മുബാറക്ക എൽ.പി സ്കൂളിൽ പ്രവേശനോത്സവം വർണാഭം

> **Lead Summary:** തലശ്ശേരി: 2025-26 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ രേഷ്മ എൻ. ഉദ്ഘാടനം ചെയ്തു. ഒന്നിച്ച് ഒന്നായി ഒന്നാവാം എന്ന പ്രവേശനോത്സവ സന്ദേശം നൽകി. സ്കൂൾ പിടിഎ പ്രസിഡന്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന് പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസിഫ് എം ജെ സ്വാഗതം പറഞ്ഞു .

## Article Content

തലശ്ശേരി: 2025-26 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ രേഷ്മ എൻ. ഉദ്ഘാടനം ചെയ്തു. ഒന്നിച്ച് ഒന്നായി ഒന്നാവാം എന്ന പ്രവേശനോത്സവ സന്ദേശം നൽകി. സ്കൂൾ പിടിഎ പ്രസിഡന്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന് പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസിഫ് എം ജെ സ്വാഗതം പറഞ്ഞു .

സ്കൂൾ മാനേജർ സി. ഹാരിസ് ഹാജി അവർകൾ കുട്ടികൾക്കുള്ള സമ്മാനവിതരണം നടത്തി.മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻൻ്റ് എം. കെ സക്കറിയ ,സെക്രട്ടറി ബഷീർ ചെറിയാണ്ടി, മാനേജ്മെൻറ് കമ്മിറ്റിയംഗം .തഫ്ലീം മാണിയാട്ട് ,സീനിയർ അസിസ്റ്റൻറ് കെ .കെ സമീറ ,മദർ പിടിഎ പ്രസിഡൻ്റ് നസീബ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എം .സാജിം നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/293890/entrance-ceremony-at-al-madrassathul-mubaraka-lp-school-thalassery-colorful)