---
title: "തലശേരി - മാഹി ബൈപ്പാസിൽ ദേശീയ പാത കടന്നു പോകുന്ന പെരിങ്ങാടി  മങ്ങാട് അണ്ടർപാസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ എംഡിഎംഎ ; കുട്ടികളെ ലക്ഷ്യമിട്ട് എത്തിച്ചതെ"
english_title: "MDMA found abandoned inside the Peringadi Mangad underpass where the national highway passes on the Thalassery-Mahe bypass; Targeted at children"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/293936/mdma-found-abandoned-inside-the-peringadi-mangad-underpass-where-the-national-highway-passes-on-the-thalassery-mahe-bypass-targeted-at-children"
published_at: "2025-06-03T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ea1272a5b9_Untitled-9_copy.jpg"
keywords: []
---

# തലശേരി - മാഹി ബൈപ്പാസിൽ ദേശീയ പാത കടന്നു പോകുന്ന പെരിങ്ങാടി  മങ്ങാട് അണ്ടർപാസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ എംഡിഎംഎ ; കുട്ടികളെ ലക്ഷ്യമിട്ട് എത്തിച്ചതെ

> **Lead Summary:** തലശേരി:ദേശീയ പാത മാഹി മുഴപ്പിലങ്ങാട് ബൈപ്പാസ് കടന്നു പോകുന്ന പെരിങ്ങാടി മങ്ങാട് അണ്ടർപാസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തി.

## Article Content

തലശേരി:ദേശീയ പാത മാഹി മുഴപ്പിലങ്ങാട് ബൈപ്പാസ് കടന്നു പോകുന്ന പെരിങ്ങാടി മങ്ങാട് അണ്ടർപാസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തി.

ലഹരിമരുന്ന് പോലീസ് കസ്റ്റഡിയിലെടുത്തു അന്വേഷണം ആരംഭിച്ചു.

പെരിങ്ങാടി മങ്ങാട് അണ്ടർപാസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ ഉള്ള മാരക ലഹരിമരുന്ന് ആണ് പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണമാരംഭിച്ചിട്ടുള്ളത്.

അണ്ടർപാസ്സിനുള്ളിൽ രണ്ട് സിപ് ലോക്ക് കവറിൽ നിറച്ച നിലയിൽ 2.920 ഗ്രാം എംഡിഎംഎ യും 4.190 ഗ്രാം ചരസ്സുമാണ് കണ്ടെടുത്തത്.

കുറ്റക്കരെ കണ്ടെത്തി തക്കതായ നിയമനടപടികൾ സ്വീകരിക്കണമെന്നും രാത്രികാലങ്ങളിൽ പോലീസ് നിരീക്ഷണം കർശനമാക്കണമെന്ന് മങ്ങാട് ജാഗ്രതാസമിതി പ്രസ്താവനയിൽ അറിയിച്ചു.

സ്കൂൾ തുറന്നതോടെ കുട്ടികൾക്ക് ഉൾപ്പെടെ നല്കാൻ എത്തിച്ച മയക്കുമരുന്നാണ് ഉപേക്ഷിച്ചത് എന്ന് സംശയം ഉള്ളതായി പ്രദേശവാസികളും പറയുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/293936/mdma-found-abandoned-inside-the-peringadi-mangad-underpass-where-the-national-highway-passes-on-the-thalassery-mahe-bypass-targeted-at-children)