---
title: "ഇടത്തിലമ്പലം ഓലേശ്വരം അങ്കണവാടിയിൽ  പ്രവേശനോത്സവം ഗംഭീരം "
english_title: "Entrance ceremony at Edathilambalam Oleshwaram Anganwadi is grand"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/294189/entrance-ceremony-at-edathilambalam-oleshwaram-anganwadi-is-grand"
published_at: "2025-06-04T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684003a932781_Untitled-6_copy.jpg"
keywords: []
---

# ഇടത്തിലമ്പലം ഓലേശ്വരം അങ്കണവാടിയിൽ  പ്രവേശനോത്സവം ഗംഭീരം 

> **Lead Summary:** ഇടത്തിലമ്പലം ഓലേശ്വരം അങ്കണവാടിയിൽ പ്രവേശനോത്സവം ഗംഭീരം .മുൻ വാർഡ് കൗൺസിലർ കെ പി രാഗിണി ഉദ്ഘാടനം ചെയ്തു. എ എൽ എം എസ് സി ചെയർമാൻ ഹരിദാസ് ഇടത്തിലമ്പലം അധ്യക്ഷത വഹിച്ചു.

## Article Content

ഇടത്തിലമ്പലം ഓലേശ്വരം അങ്കണവാടിയിൽ പ്രവേശനോത്സവം ഗംഭീരം .മുൻ വാർഡ് കൗൺസിലർ കെ പി രാഗിണി ഉദ്ഘാടനം ചെയ്തു. എ എൽ എം എസ് സി ചെയർമാൻ ഹരിദാസ് ഇടത്തിലമ്പലം അധ്യക്ഷത വഹിച്ചു.

കുട്ടികളുടെ വിവിധതരം കലാപരിപാടികൾ നടന്നു.. വാർഡ് കൗൺസിലർ അഡ്വ. മിലിചന്ദ്ര സമ്മാനദാനം നിർവഹിച്ചു. രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്തു.

എല്ലാവർക്കും മധുരപലഹാരങ്ങളും പായസവും നൽകി. കുട്ടികൾക്കായി ഉച്ചഭക്ഷണം മുട്ട ബിരിയാണി നൽകി. അംഗൻവാടി അധ്യാപിക അജിതകുമാരി സ്വാഗതവും, ഹെൽപ്പർ ഷീജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/294189/entrance-ceremony-at-edathilambalam-oleshwaram-anganwadi-is-grand)