---
title: "ലോക പരിസ്ഥിതി ദിനത്തിൽ തലശേരി നഗരത്തിലുടനീളം ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുമെന്ന് ദൃശ്യകല സാംസ്കാരിക വേദി."
english_title: "Drishya Kala Cultural Venue will plant fruit tree saplings across Thalassery city on World Environment Day."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/294258/drishya-kala-cultural-venue-will-plant-fruit-tree-saplings-across-thalassery-city-on-world-environment-day"
published_at: "2025-06-04T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68404b2219a2d_Untitled-11_copy.jpg"
keywords: []
---

# ലോക പരിസ്ഥിതി ദിനത്തിൽ തലശേരി നഗരത്തിലുടനീളം ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുമെന്ന് ദൃശ്യകല സാംസ്കാരിക വേദി.

> **Lead Summary:** **തലശേരി: **ജൂൺ 15 മുതൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ രൂപീകരണവും, ബോധവത്ക്കരണ ക്യാമ്പയിനും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തലശേരി: **ജൂൺ 15 മുതൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ രൂപീകരണവും, ബോധവത്ക്കരണ ക്യാമ്പയിനും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പരിസ്ഥിതി ദിനത്തിൽ തലശേരി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഫലവൃക്ഷ തൈകൾ നടും. പാഴ് വൃക്ഷ തൈകൾ നട്ടുവളർത്തുന്നത് ഒഴിവാക്കും. പൊലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, താലൂക്ക് ഓഫീസ്, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലാണ് ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുക.

ജൂൺ 10ന് തലശേരി നഗരത്തിലെ സ്കൂളുകളിലെ നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. മദ്യത്തിൻ്റെയും, മാരക ലഹരി മരുന്നുകളുടെയും ആസക്തിയിൽ നിന്നും യുവതലമുറയെ രക്ഷിക്കാൻ ജൂൺ 15 മുതൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ക്ലബ് രൂപീകരണവും, ബോധവത്ക്കരണ ക്യാമ്പയിൻ എന്നിവ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ സാംസ്കാരിക വേദി സെക്രട്ടറി ഇ.എം അഷ്റഫ്, പ്രശാന്ത് പരപ്പിൽ, വി.കെ നഷാത്ത്, പി.വി ഷാഹിർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/294258/drishya-kala-cultural-venue-will-plant-fruit-tree-saplings-across-thalassery-city-on-world-environment-day)