---
title: "ലോക പരിസ്ഥിതി ദിനത്തിൽ തലശേരി പഴയ ബസ്റ്റാൻ്റിലെ ബഒ ബാബ് വൃക്ഷത്തിന്  സംരക്ഷണവലയം തീർത്ത് എം.ഇ.എസ് വിദ്യാർത്ഥികൾ. "
english_title: "MES students created a protective ring around the Baobab tree at the Old Bus Stand in Thalassery on World Environment Day."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/294524/mes-students-created-a-protective-ring-around-the-baobab-tree-at-the-old-bus-stand-in-thalassery-on-world-environment-day"
published_at: "2025-06-05T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841b16637923_Untitled-1_copy.jpg"
keywords: []
---

# ലോക പരിസ്ഥിതി ദിനത്തിൽ തലശേരി പഴയ ബസ്റ്റാൻ്റിലെ ബഒ ബാബ് വൃക്ഷത്തിന്  സംരക്ഷണവലയം തീർത്ത് എം.ഇ.എസ് വിദ്യാർത്ഥികൾ. 

> **Lead Summary:** തലശ്ശേരി: തലശ്ശേരി എം.ഇ.എസ് ബാവ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾ പരിസ്ഥിതി ദിനത്തിൽ 'ഭൂമിയെ സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ ' എന്ന പ്ലക്കാർഡുകളും ഏന്തി തലശ്ശേരി നഗര മധ്യത്തിൽ 800 വർഷത്തോളം പഴക്കമുള്ള കൂറ്റൻ ബ ഒ ബാബ് വൃക്ഷത്തിന് ചുറ്റും അണിനിരന്ന് സംരക്ഷണ വലയം തീർത്തു. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക ഒ.പി ശൈലജ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

തലശ്ശേരി: തലശ്ശേരി എം.ഇ.എസ് ബാവ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾ പരിസ്ഥിതി ദിനത്തിൽ 'ഭൂമിയെ സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ ' എന്ന പ്ലക്കാർഡുകളും ഏന്തി തലശ്ശേരി നഗര മധ്യത്തിൽ 800 വർഷത്തോളം പഴക്കമുള്ള കൂറ്റൻ ബ ഒ ബാബ് വൃക്ഷത്തിന് ചുറ്റും അണിനിരന്ന് സംരക്ഷണ വലയം തീർത്തു. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക ഒ.പി ശൈലജ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ഘാടക കുട്ടികളെ ഓർമ്മപ്പെടുത്തി. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് കോ ഓർഡിനേറ്റർ ഷമീജ വിശിഷ്ടാതിഥിയായി. സ്കൂൾ പ്രിൻസിപ്പാൾ നൂറി പി. റഫീക്ക് സ്വാഗതം പറഞ്ഞു. കെ.കെ സുനിൽ, പി.അൻവർ, കെ.പി ലിനിഷ, എ.ജി ജസീല, എ.ലീന, ചൈതന്യ ചെള്ളത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഒ.പി ശൈലജ ആലപിച്ച പരിസ്ഥിതി ഗാനം വിദ്യാർത്ഥികളും, അധ്യാപകരും ഏറ്റുചൊല്ലി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/294524/mes-students-created-a-protective-ring-around-the-baobab-tree-at-the-old-bus-stand-in-thalassery-on-world-environment-day)