---
title: "ജീവജലം 2026 സീസൺ 9 ; തലശേരി സ്വദേശി  പ്രശാന്ത് പട്ടൻ സംസ്ഥാനത്തെ  മികച്ച  ഫോട്ടോഗ്രാഫർ"
english_title: "Jeevajalam 2026 Season 9; Thalassery native Prashanth Pattan is the best photographer in the state"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/294621/jeevajalam-2026-season-9-thalassery-native-prashanth-pattan-is-the-best-photographer-in-the-state"
published_at: "2025-06-06T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68427acc1cb8d_Untitled-2_copy.jpg"
keywords: []
---

# ജീവജലം 2026 സീസൺ 9 ; തലശേരി സ്വദേശി  പ്രശാന്ത് പട്ടൻ സംസ്ഥാനത്തെ  മികച്ച  ഫോട്ടോഗ്രാഫർ

> **Lead Summary:** തലശേരി: സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിൽ മികച്ച ഫോട്ടോഗ്രാഫറായി പ്രശാന്ത് പട്ടൻ തിരഞ്ഞെടുക്കപ്പെട്ടു.

## Article Content

തലശേരി: സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിൽ മികച്ച ഫോട്ടോഗ്രാഫറായി പ്രശാന്ത് പട്ടൻ തിരഞ്ഞെടുക്കപ്പെട്ടു.

മലബാർ അവയർനെസ് ആൻഡ് റസ്ക്യൂ സെൻ്റർ ഫോർ വൈൽഡ്ലൈഫ് (മാർക്) കേരള ദിനേശും സംയുക്തമായി ജീവജലം 2025സീസൺ 9 സംസ്ഥാനതലത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ മികച്ച ഫോട്ടോഗ്രാഫർ ആയി തിരഞ്ഞെടുത്ത പ്രശാന്ത് പട്ടന് കണ്ണൂർ ആകാശവാണി ഓഫിസിൽവെച്ച് കേരള ദിനേശ് ചെയർമാൻ എം.കെ.ദിനേശ് ബാബു പുരസ്കാരം നൽകി.

സാക്ഷ്യപത്രം കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ എസ്.വൈശാഖ് (IFS) കൈമാറി. തലശേരി സ്വദേശിയാണ് പ്രശാന്ത് പട്ടൻ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/294621/jeevajalam-2026-season-9-thalassery-native-prashanth-pattan-is-the-best-photographer-in-the-state)