---
title: "സി.പി.ഐ. തലശേരി  മണ്ഡലം സമ്മേളനം ശനി, ഞായർ ദിവസങ്ങളിലായി കതിരൂരിൽ ;  ജന്മശതാബ്ദി സമ്മേളനം 7 നും, പ്രതിനിധി സമ്മേളനം 8 നും"
english_title: "CPI Thalassery Mandal Conference to be held in Kathiroor on Saturday and Sunday; Birth Centenary Conference on the 7th and Representative Conference on the 8th"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/294644/cpi-thalassery-mandal-conference-to-be-held-in-kathiroor-on-saturday-and-sunday-birth-centenary-conference-on-the-7th-and-representative-conference-on-the-8th"
published_at: "2025-06-06T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684288b19eba7_Untitled-2_copy.jpg"
keywords: []
---

# സി.പി.ഐ. തലശേരി  മണ്ഡലം സമ്മേളനം ശനി, ഞായർ ദിവസങ്ങളിലായി കതിരൂരിൽ ;  ജന്മശതാബ്ദി സമ്മേളനം 7 നും, പ്രതിനിധി സമ്മേളനം 8 നും

> **Lead Summary:** തലശ്ശേരി: സി.പി.ഐ. തലശ്ശേരി മണ്ഡലം സമ്മേളനം ശനി, ഞായർ ദിവസങ്ങളിലായി കതിരൂരിൽ നടക്കും. സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച കെ. ചാത്തുക്കുട്ടി നഗറിലാണ് രണ്ട് ദിവസങ്ങളിലായി സമ്മേളന നടപടികൾ നടക്കുകയെന്ന് ന്ന് സംഘാടക സമിതി ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒന്നാം ദിവസം ഉച്ചക്ക് 2 ന് സമ്മേളന നഗരിയിൽ മുതിർന്ന നേതാവ് പൊന്ന്യം കൃഷ്ണൻ പതാക ഉയർത്തുന്നതോടെ ജന്മ ശതാബ്ദി സമ്മേളനം ആരംഭിക്കും.

## Article Content

തലശ്ശേരി: സി.പി.ഐ. തലശ്ശേരി മണ്ഡലം സമ്മേളനം ശനി, ഞായർ ദിവസങ്ങളിലായി കതിരൂരിൽ നടക്കും. സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച കെ. ചാത്തുക്കുട്ടി നഗറിലാണ് രണ്ട് ദിവസങ്ങളിലായി സമ്മേളന നടപടികൾ നടക്കുകയെന്ന് ന്ന് സംഘാടക സമിതി ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒന്നാം ദിവസം ഉച്ചക്ക് 2 ന് സമ്മേളന നഗരിയിൽ മുതിർന്ന നേതാവ് പൊന്ന്യം കൃഷ്ണൻ പതാക ഉയർത്തുന്നതോടെ ജന്മ ശതാബ്ദി സമ്മേളനം ആരംഭിക്കും.

പാർട്ടി ദേശീയ എക്സിക്യൂട്ടിവ് അംഗം അഡ്വ.പി. സന്തോഷ് കുമാർ എം.പി. ഉത്ഘാടനം ചെയ്യും. മണ്ഡലം സിക്രട്ടറി അഡ്വ.എം, എസ്.നിഷാദ് അദ്ധ്യക്ഷത വഹിക്കും. 8 ന് ഞായറാഴ്ച രാവിലെ പ്രതിനിധി സമ്മേളനം ചേരും. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം സി.എൻ. ചന്ദ്രൻ ഉത്ഘാടനം ചെയ്യും. നേതാക്കളായ സി.പി. സന്തോഷ് കുമാർ, സി.പി.ഷൈജൻ, എ.പ്രദീപൻ, എൻ. ഉഷ, വി.കെ.സുരേഷ് ബാബു, വെള്ളോറ രാജൻ എന്നിവർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ അഡ്വ.എം.എസ്. നിഷാദ്, മഹേഷ് കുമാർ മഠത്തിൽ, പൊന്ന്യം കൃഷ്ണൻ, കെ. ദിപിൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/294644/cpi-thalassery-mandal-conference-to-be-held-in-kathiroor-on-saturday-and-sunday-birth-centenary-conference-on-the-7th-and-representative-conference-on-the-8th)