---
title: "മൂന്നര പതിറ്റാണ്ടായി തലശേരിയിൽ പോസ്റ്റ്മാൻ ; വി.ഹരീന്ദ്രനെ ആദരിച്ച് ജേസി ഐ തലശേരി റോയൽസ്"
english_title: "Postman in Thalassery for three and a half decades; Jaycee I Thalassery Royals honours V. Harindran"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/294670/postman-in-thalassery-for-three-and-a-half-decades-jaycee-i-thalassery-royals-honours-v-harindran"
published_at: "2025-06-06T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68429e4d48dd4_Untitled-4_copy.jpg"
keywords: []
---

# മൂന്നര പതിറ്റാണ്ടായി തലശേരിയിൽ പോസ്റ്റ്മാൻ ; വി.ഹരീന്ദ്രനെ ആദരിച്ച് ജേസി ഐ തലശേരി റോയൽസ്

> **Lead Summary:** തലശേരി:മൂന്നര പതിറ്റാണ്ടായി തലശേരിയിൽ പോസ്റ്റ്മാനായി സേവനം അനുഷ്ഠിക്കുന്ന തലശേരി ചിറക്കര സബ്ഡിവിഷനിലെ പോസ്റ്റ്മാൻ വി.ഹരീന്ദ്രനെ ആദരിച്ചു. ജേസി ഐ തലശേരി റോയൽസിൻ്റെ ആഭിമുഖ്യത്തിലാണ് ആദരായനം ഒരുക്കിയത്.

## Article Content

തലശേരി:മൂന്നര പതിറ്റാണ്ടായി തലശേരിയിൽ പോസ്റ്റ്മാനായി സേവനം അനുഷ്ഠിക്കുന്ന തലശേരി ചിറക്കര സബ്ഡിവിഷനിലെ പോസ്റ്റ്മാൻ വി.ഹരീന്ദ്രനെ ആദരിച്ചു. ജേസി ഐ തലശേരി റോയൽസിൻ്റെ ആഭിമുഖ്യത്തിലാണ് ആദരായനം ഒരുക്കിയത്.

ജേസിഐ തലശ്ശേരി റോയൽസിന്റെ നേതൃത്വത്തില്‍ സല്യൂട്ട് ദി സൈലന്റ് സ്റ്റാർ എന്ന പദ്ധതിയുടെ ഭാഗമായാണ് ആദരായനം സംഘടിപ്പിച്ചത്. 35 വര്‍ഷം മുമ്പ് പോസ്റ്റ്മാനായി ജോലിയാരംഭിച്ച ഹരീന്ദ്രൻ കഴിഞ്ഞ 33 വർഷമായി തലശ്ശേരി ചിറക്കര പോസ്‌റ്റോഫീസിൽ പോസ്റ്റ്മാനാണ്. ചിറക്കരയിലെ ഓഫീസിലെത്തിയാണ് ജേസി ഐ തലശ്ശേരി റോയൽസ് ഭാരവാഹികൾ ഹരീന്ദ്രനെ ആദരിച്ചത്.

സെക്രട്ടറി പി.പി വിജോയ് ആദരായനം ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് സെക്രട്ടറി പുനത്തിൽ റനിൽ ഉപഹാരം കൈമാറി. സി എം ഷിനോജ്, പോസ്റ്റ്മാസ്റ്റർ ടി. സുജാത, ശ്വേതദാസൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/294670/postman-in-thalassery-for-three-and-a-half-decades-jaycee-i-thalassery-royals-honours-v-harindran)