---
title: "തെന്നല ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ  സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു"
english_title: "Speaker A N Shamseer condoles the demise of Thennala Balakrishna Pillai"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/294732/speaker-a-n-shamseer-condoles-the-demise-of-thennala-balakrishna-pillai"
published_at: "2025-06-06T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842fb71cf2e8_Untitled-3_copy.jpg"
keywords: []
---

# തെന്നല ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ  സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

> **Lead Summary:** (www.thalasserynews.in0മുൻ കെ.പി.സി.സി. പ്രസിഡണ്ടും രാജ്യസഭാംഗവും നിയമസഭാംഗവുമായിരുന്ന തെന്നല ബാലകൃഷ്ണ പിള്ള നമ്മളെ വിട്ടുപിരിഞ്ഞിരിക്കുകയാണ്.

## Article Content

(www.thalasserynews.in0മുൻ കെ.പി.സി.സി. പ്രസിഡണ്ടും രാജ്യസഭാംഗവും നിയമസഭാംഗവുമായിരുന്ന തെന്നല ബാലകൃഷ്ണ പിള്ള നമ്മളെ വിട്ടുപിരിഞ്ഞിരിക്കുകയാണ്.

അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു.അഞ്ചും ഏഴും കേരള നിയമസഭകളിൽ അടൂരിൽ നിന്ന് എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച് സഭയെ സജീവമാക്കി.

ദീർഘകാലം പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന തെന്നല ബാലകൃഷ്ണ പിള്ള, രണ്ട് തവണ രാജ്യസഭാ അംഗം, കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ വൈസ് പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയൻ അംഗം, ഡി.സി.സി. കൊല്ലം പ്രസിഡന്റ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സ്പീക്കർ കുറിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/294732/speaker-a-n-shamseer-condoles-the-demise-of-thennala-balakrishna-pillai)