---
title: "വീണ്ടും വരുന്നു ശക്തമായ  മഴ..; കേരളത്തിൽ വരും ദിവസങ്ങളില്‍ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Heavy rains are coming again..; Yellow alert in various districts of Kerala in the coming days"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/295085/heavy-rains-are-coming-again-yellow-alert-in-various-districts-of-kerala-in-the-coming-days"
published_at: "2025-06-08T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845973dc6530_edededee.jpg"
keywords: []
---

# വീണ്ടും വരുന്നു ശക്തമായ  മഴ..; കേരളത്തിൽ വരും ദിവസങ്ങളില്‍ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** കേരളത്തിൽ വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥവകുപ്പിൻ്റെ അറിയിപ്പ്. ജൂണ്‍ 10 മുതല്‍ 12 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

കേരളത്തിൽ വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥവകുപ്പിൻ്റെ അറിയിപ്പ്. ജൂണ്‍ 10 മുതല്‍ 12 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ 10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും, 11ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും 12ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/295085/heavy-rains-are-coming-again-yellow-alert-in-various-districts-of-kerala-in-the-coming-days)