---
title: "സാധാരണക്കാർക്കാശ്രയമായ സുഭിക്ഷ ഹോട്ടലുകൾ പൂട്ടുന്നതിനെതിരെ യൂത്ത് ലീഗ് ; തലശേരിയിൽ തിങ്കളാഴ്ച പ്രതിഷേധ കൂട്ടായ്മയും, ഒപ്പുശേഖരണവും"
english_title: "Youth League against the closure of Subhiksha hotels, which are run by ordinary people; Protest and signature collection in Thalassery on Monday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/295604/youth-league-against-the-closure-of-subhiksha-hotels-which-are-run-by-ordinary-people-protest-and-signature-collection-in-thalassery-on-monday"
published_at: "2025-06-11T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68492f09183ff_Untitled-1_copy.jpg"
keywords: []
---

# സാധാരണക്കാർക്കാശ്രയമായ സുഭിക്ഷ ഹോട്ടലുകൾ പൂട്ടുന്നതിനെതിരെ യൂത്ത് ലീഗ് ; തലശേരിയിൽ തിങ്കളാഴ്ച പ്രതിഷേധ കൂട്ടായ്മയും, ഒപ്പുശേഖരണവും

> **Lead Summary:** സുഭിക്ഷ ഹോട്ടലുകൾ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ യൂത്ത് ലീഗ് പ്രതിഷേധത്തിലേക്ക്. പ്രതിഷേധത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച തലശേരി എരഞ്ഞോളിപ്പാലത്തെ സുഭിക്ഷ ഹോട്ടലിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മയും, ഒപ്പുശേഖരണവും സംഘടിപ്പിക്കും. രൂക്ഷമായ വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന സാധാരണക്കാർക്ക് സുഭിക്ഷ ഹോട്ടലുകൾ നൽകുന്ന ആശ്വാസം ചെറുതല്ല. ഓട്ടോ ഡ്രൈവർമാരും, സ്കൂൾ കുട്ടികളും അടക്കം സാധാരണക്കാരായ നിരവധി പേരാണ് സുഭിക്ഷ ഹോട്ടലിൽ ഒരു നേരത്തെ അന്നം തേടി എത്തുന്നത്. ഹോട്ടലുകൾക്ക് സബ്സിഡി അനുവദിച്ച് നിലനിർത്തണമെന്നും, അല്ലാത്ത പക്ഷം ശക്തമായ പരിപാടികളോടെ യൂത്ത് ലീഗ് മുന്നോട്ടു പോകുമെന്നും നിയോജക മണ്ഡലം പ്രസിഡണ്ട് റഷീദ് തലായി ജനറൽ സെക്രട്ടറി തഫ് ലിം മണിയാട്ട് എന്നിവർ അറിയിച്ചു

## Article Content

സുഭിക്ഷ ഹോട്ടലുകൾ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ യൂത്ത് ലീഗ് പ്രതിഷേധത്തിലേക്ക്. പ്രതിഷേധത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച തലശേരി എരഞ്ഞോളിപ്പാലത്തെ സുഭിക്ഷ ഹോട്ടലിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മയും, ഒപ്പുശേഖരണവും സംഘടിപ്പിക്കും. രൂക്ഷമായ വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന സാധാരണക്കാർക്ക് സുഭിക്ഷ ഹോട്ടലുകൾ നൽകുന്ന ആശ്വാസം ചെറുതല്ല. ഓട്ടോ ഡ്രൈവർമാരും, സ്കൂൾ കുട്ടികളും അടക്കം സാധാരണക്കാരായ നിരവധി പേരാണ് സുഭിക്ഷ ഹോട്ടലിൽ ഒരു നേരത്തെ അന്നം തേടി എത്തുന്നത്. ഹോട്ടലുകൾക്ക് സബ്സിഡി അനുവദിച്ച് നിലനിർത്തണമെന്നും, അല്ലാത്ത പക്ഷം ശക്തമായ പരിപാടികളോടെ യൂത്ത് ലീഗ് മുന്നോട്ടു പോകുമെന്നും നിയോജക മണ്ഡലം പ്രസിഡണ്ട് റഷീദ് തലായി ജനറൽ സെക്രട്ടറി തഫ് ലിം മണിയാട്ട് എന്നിവർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/295604/youth-league-against-the-closure-of-subhiksha-hotels-which-are-run-by-ordinary-people-protest-and-signature-collection-in-thalassery-on-monday)