---
title: "തലശേരി ബസ് സ്റ്റാന്റിൽ കുഴഞ്ഞു വീണ അജ്ഞാതൻ ആശുപത്രിയിൽ മരിച്ചു ; ബന്ധുക്കളെ തിരഞ്ഞ്  പോലീസ് "
english_title: "An unidentified man who collapsed at Thalassery bus stand died in hospital; Police searching for relatives"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/295985/an-unidentified-man-who-collapsed-at-thalassery-bus-stand-died-in-hospital-police-searching-for-relatives"
published_at: "2025-06-13T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bd32dee2be_Untitled-5_copy.jpg"
keywords: []
---

# തലശേരി ബസ് സ്റ്റാന്റിൽ കുഴഞ്ഞു വീണ അജ്ഞാതൻ ആശുപത്രിയിൽ മരിച്ചു ; ബന്ധുക്കളെ തിരഞ്ഞ്  പോലീസ് 

> **Lead Summary:** **തലശ്ശേരി : **തലശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അവശനായി കിടക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം പോലീസ് ആശുപത്രിയിൽ എത്തിച്ച അജ്ഞാതൻ ചികിത്സക്കിടയിൽ മരിച്ചു.

## Article Content

**തലശ്ശേരി : **തലശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അവശനായി കിടക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം പോലീസ് ആശുപത്രിയിൽ എത്തിച്ച അജ്ഞാതൻ ചികിത്സക്കിടയിൽ മരിച്ചു.

റോസ് നിറമുള്ള ഷർട്ടും പച്ചയിൽ വെള്ളക്കള്ളിയുള്ള ലുങ്കിയും ധരിച്ച ഇയാൾക്ക് ഏതാണ്ട് 64 വയസ് തോന്നിക്കും. ഇടത് കൺ പുരികത്തിൽ മുറിക്കലയുണ്ട്. ദാസൻ , കണ്ണൂർ എന്നാണ് ലഭ്യമായ വിവരം. ഇയാളുടെ ബന്ധുക്കളെ സംബന്ധിച്ച്  കൂടുതൽ വിവരം കിട്ടുന്നവർ  തലശേരി  പോലീസിനെ 0490-2323352, 77361422 14 നമ്പരുകളിൽ അറിയിക്കണം

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/295985/an-unidentified-man-who-collapsed-at-thalassery-bus-stand-died-in-hospital-police-searching-for-relatives)