---
title: "കണ്ണൂർ ജില്ലയിലെ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി  സൂപ്പർ സൂംബ ; പദ്ധതി വിദ്യാർത്ഥികളിലെ മാനസീക പിരിമുറുക്കം കുറക്കാൻ."
english_title: "Super Zumba training project begins in schools in Kannur district."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/296178/super-zumba-training-project-begins-in-schools-in-kannur-district"
published_at: "2025-06-14T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d3b56276e9_Untitled-4_copy.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലെ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി  സൂപ്പർ സൂംബ ; പദ്ധതി വിദ്യാർത്ഥികളിലെ മാനസീക പിരിമുറുക്കം കുറക്കാൻ.

> **Lead Summary:** കണ്ണൂർ : ജില്ലയിൽ പ്രൈമറി തലം മുതൽ ഹൈസ്‌കൂൾ തലം വരെ ജില്ലയിലെ സ്കൂ‌ളുകളിൽ സൂംബ പരിശീലനത്തിനു തുടക്കം. മഴ പ്രതികൂലമായതിനാൽ ചില സ്കൂളുകളിൽ സൂംബ പരിശീലനം ആരംഭിക്കുന്നത് അടുത്ത ദിവസത്തേക്കു മാറ്റിയിട്ടുണ്ട്.

## Article Content

കണ്ണൂർ : ജില്ലയിൽ പ്രൈമറി തലം മുതൽ ഹൈസ്‌കൂൾ തലം വരെ ജില്ലയിലെ സ്കൂ‌ളുകളിൽ സൂംബ പരിശീലനത്തിനു തുടക്കം. മഴ പ്രതികൂലമായതിനാൽ ചില സ്കൂളുകളിൽ സൂംബ പരിശീലനം ആരംഭിക്കുന്നത് അടുത്ത ദിവസത്തേക്കു മാറ്റിയിട്ടുണ്ട്.

ഇതു സംബന്ധിച്ചു ജില്ലാ വിദ്യാഭ്യാസ അധികൃതർ സ്ക്‌കൂളുകളിൽ നിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളിലെ മാനസിക സമ്മർദം കുറയ്ക്കുന്നതിന് മുഖ്യമന്ത്രി മുന്നോട്ടുവച്ച നിർദേശമാണ് സ്കൂ‌ളുകളിൽ സംബ ഡാൻസ് ഏർപ്പെടുത്തണമെന്നത്.

അധ്യാപകർക്ക് അവധിക്കാല പരിശീലനം നൽകിയപ്പോൾ സ്കൂളുകളിൽ സൂംബ ഡാൻസ് പരിശീലനം ആരംഭിക്കണം എന്നു നിർദേശിച്ചിരുന്നെങ്കിലും എങ്ങനെ, എപ്പോൾ നടത്തണം എന്നതു സംബന്ധിച്ച് അധ്യാപകർക്ക് ഗൈഡ്‌ഡ്ലൈൻ നൽകിയിട്ടില്ല. ഗെയിമുകൾ, ലഘു വ്യായാമം എന്നിവ കൂടി ഇതോടൊപ്പം ആരംഭിക്കണമെന്നു നിർദേശമുണ്ട്. കായികാധ്യാപകരുടെ നേതൃത്വത്തിലാണ് സൂംബ ഡാൻസ് നടത്തേണ്ടത്. എന്നാൽ, കായിക അധ്യാപകർ ഇല്ലാത്ത ഹൈസ്കൂളുകളും ജില്ലയിലുണ്ട്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/296178/super-zumba-training-project-begins-in-schools-in-kannur-district)