---
title: "തലശേരിയിൽ എംഎൽഎ ഓഫീസ് പരിസരത്ത് വെള്ളക്കെട്ട് ;  നിരവധി വാഹനങ്ങൾ നശിച്ചു."
english_title: "Waterlogging in the MLA office area in Thalassery; several vehicles damaged."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/296335/waterlogging-in-the-mla-office-area-in-thalassery-several-vehicles-damaged"
published_at: "2025-06-15T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e77e36d1cb_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ എംഎൽഎ ഓഫീസ് പരിസരത്ത് വെള്ളക്കെട്ട് ;  നിരവധി വാഹനങ്ങൾ നശിച്ചു.

> **Lead Summary:** തലശേരി: തലശേരി ടി.സി മുക്കിൽ എം എൽ എ ഓഫീസ് പരിസരത്ത് വെള്ളക്കെട്ട് രൂക്ഷമായി. ടി സി മുക്കിൽ മേൽപ്പാലത്തിന് കീഴിൽ നിർത്തിയിട്ട സ്കൂട്ടറുകളിലും,, കാറുകളിലും വെള്ളം കയറിയ നിലയിലാണ്. റയിൽവേ യാത്രക്കാരുടെതാണ് വാഹനങ്ങളത്രയും.

## Article Content

തലശേരി: തലശേരി ടി.സി മുക്കിൽ എം എൽ എ ഓഫീസ് പരിസരത്ത് വെള്ളക്കെട്ട് രൂക്ഷമായി. ടി സി മുക്കിൽ മേൽപ്പാലത്തിന് കീഴിൽ നിർത്തിയിട്ട സ്കൂട്ടറുകളിലും,, കാറുകളിലും വെള്ളം കയറിയ നിലയിലാണ്. റയിൽവേ യാത്രക്കാരുടെതാണ് വാഹനങ്ങളത്രയും.

പാർക്കിംഗ് ഫീസ് നൽകുന്നതിൽ നിന്ന് രക്ഷനേടാനാണ് വാഹനങ്ങൾ പാലത്തിന് കീഴെ നിർത്തിയിടുന്നത്. ഇത്തരത്തിൽ നിർത്തിയിട്ട വാഹനങ്ങളിലാണ് വെള്ളം കയറിയത്.

ഞായറാഴ്ചയായതിനാൽ വാഹനങ്ങൾ കുറവാണുള്ളത്. സമീപത്തെ കടകളിലേക്കും വെള്ളം ഇരച്ചെത്തി നാശനഷ്ടമുണ്ടായിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ വെള്ളക്കെട്ടുയരുകയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/296335/waterlogging-in-the-mla-office-area-in-thalassery-several-vehicles-damaged)