---
title: "പരീക്ഷയിൽ മാത്രമല്ല ജീവിതത്തിലും എപ്ലസ് നേടാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് തലശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിം കുമാർ ദാസ്. ; കനത്ത മഴയിലും തലശേരിയിൽ 'സൗഹൃദം' പെയ്തിറങ്ങി"
english_title: "Thalassery Excise Circle Inspector Salim Kumar Das wants students to be able to achieve A+ not only in exams but also in life. ; 'Friendship' rains in Thalassery despite heavy rain"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/296571/thalassery-excise-circle-inspector-salim-kumar-das-wants-students-to-be-able-to-achieve-a-not-only-in-exams-but-also-in-life-friendship-rains-in-thalassery-despite-heavy-rain"
published_at: "2025-06-16T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685016c6b53e5_Untitled-1_copy.jpg"
keywords: []
---

# പരീക്ഷയിൽ മാത്രമല്ല ജീവിതത്തിലും എപ്ലസ് നേടാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് തലശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിം കുമാർ ദാസ്. ; കനത്ത മഴയിലും തലശേരിയിൽ 'സൗഹൃദം' പെയ്തിറങ്ങി

> **Lead Summary:** തലശേരി പെപ്പർ പാലസിൽ നടന്ന കേരള സൗഹൃദം കൂട്ടായ്മയുടെ നാലാം കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സലിം കുമാർ ദാസ്

## Article Content

തലശേരി പെപ്പർ പാലസിൽ നടന്ന കേരള സൗഹൃദം കൂട്ടായ്മയുടെ നാലാം കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സലിം കുമാർ ദാസ്

പരീക്ഷകളിൽ എ പ്ലസ് നേടുന്നതോടൊപ്പം പ്രധാനമാണ് ജീവിതത്തിലും എ.പ്ലസ് നേടുകയെന്നത്. ലഹരികളോട് നോ പറഞ്ഞാൽ ജീവിതത്തിലാകെ സന്തോഷം നിറയും. ഇത്തരത്തിൽ എപ്ലസുകൾ ജീവിതത്തിലുടനീളം നില നിർത്തണമെന്നും സലിം കുമാർ ദാസ് പറഞ്ഞു. കേരള മാപ്പിള കലാ അക്കാഡമി സ്ഥാപകനും, മാപ്പിള ഗാന ശാഖക്ക് അതുല്യ സംഭാവനകൾ നൽകിയ തലശേരി കെ.റഫീഖിനെ ചടങ്ങിൽ ആദരിച്ചു. പ്രശസ്ത എഴുത്തുകാരി മുംതാസ് ആസാദ്, രഞ്ജി ക്രിക്കറ്റ് താരം സൽമാൻ നിസാർ എന്നിവർ മുഖ്യാതിഥികളായി. അഡ്വ.കെ.സി ഷബീർ അധ്യക്ഷനായി. സുലൈഖ, സുമ പ്രദീപ്, ഫാത്തിമ മാളിയേക്കൽ, മാമാസ് നജീബ്, സൈറ മുഹമ്മദ്, ഡോ.അബ്ദുൾ സലാം കണ്ണൂർ, ലൈല തിരൂർ എന്നിവർ സംസാരിച്ചു. വിശിഷ്ട വ്യക്തികളെയും, എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/296571/thalassery-excise-circle-inspector-salim-kumar-das-wants-students-to-be-able-to-achieve-a-not-only-in-exams-but-also-in-life-friendship-rains-in-thalassery-despite-heavy-rain)