---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവം ;  അന്ത്യോദയ എക്സ്പ്രസ്സിനു തലശ്ശേരിയിൽ സ്റ്റോപ്പ്."
english_title: "Kottiyoor Vaisakhi Mahotsavam; Antyodaya Express to stop at Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/296937/kottiyoor-vaisakhi-mahotsavam-antyodaya-express-to-stop-at-thalassery"
published_at: "2025-06-18T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685279a4ae824_Untitled-2_copy.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവം ;  അന്ത്യോദയ എക്സ്പ്രസ്സിനു തലശ്ശേരിയിൽ സ്റ്റോപ്പ്.

> **Lead Summary:** തലശ്ശേരി: 26,28 തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരം വരെ പോകുന്ന 16355 അന്ത്യോദയ എക്സ്പ്രസ്സ് തലശ്ശേരിയിൽ രാവിലെ 5.38നു എത്തി 5.40നു മംഗലാപുരത്തേക്ക് പുറപ്പെടും.

## Article Content

തലശ്ശേരി: 26,28 തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരം വരെ പോകുന്ന 16355 അന്ത്യോദയ എക്സ്പ്രസ്സ് തലശ്ശേരിയിൽ രാവിലെ 5.38നു എത്തി 5.40നു മംഗലാപുരത്തേക്ക് പുറപ്പെടും.

27.6.25നും 29.6.25 നും മംഗലാപുരം സെൻട്രലിൽ നിന്നും പുറപ്പെട്ട് രാത്രി 10.20നു തലശ്ശേരിയിൽ എത്തുന്ന ട്രെയിൻ 2 മിനിറ്റ് നിർത്തി തിരുവനന്തപുരത്തേക്ക് പുറപ്പെടും.

കൊട്ടിയൂരിലേക്കുള്ള തീർത്ഥാടകരും പൊതുജനങ്ങളും ഉത്സവ സ്റ്റോപ്പ് പരമാധവി പ്രയോജനപ്പെടുത്തണമെന്നു ഇത് സംബന്ധിച്ച് ഉന്നത അധികാരികൾക്ക് നിവേധനം സമർപ്പിച്ച തലശ്ശേരി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അറിയിച്ചു..

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/296937/kottiyoor-vaisakhi-mahotsavam-antyodaya-express-to-stop-at-thalassery)