തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീരാട്ടം ഇന്ന് ; മേലൂട്ട് മടപ്പുരയിൽ സന്ദർശനം നടത്തി മൂകാംബിക ക്ഷേത്രം തന്ത്രി രാമചന്ദ്രൻ അഡിഗ

തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീരാട്ടം ഇന്ന് ; മേലൂട്ട് മടപ്പുരയിൽ സന്ദർശനം നടത്തി മൂകാംബിക ക്ഷേത്രം തന്ത്രി രാമചന്ദ്രൻ അഡിഗ
Jun 18, 2025 03:23 PM | By Rajina Sandeep

തലശേരി:(www.panoornews.in)  തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീരാട്ടം ഇന്ന് ; മേലൂട്ട് മടപ്പുരയിൽ സന്ദർശനം നടത്തി മൂകാംബിക ക്ഷേത്രം തന്ത്രി രാമചന്ദ്രൻ അഡിഗതലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീർ വെപ്പ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൻ നടന്നു.കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച്, ഇളനീരാട്ടത്തിനുള്ള ഇളനീർ കാവുകളുമായി ശ്രീനാരായണ മഠങ്ങളിൽ നിന്നും സങ്കേതങ്ങളിൽ നിന്നും നൂറുകണക്കിന് ഭക്തരാണ് എത്തിച്ചേർന്നത്. തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മഠപ്പുരയിൽ നിന്നും നിരവധി ഭക്തർ ഇളനീർ കാവുകൾ സമർപ്പിച്ചു.

മേലൂട്ട് ശ്രീ മുത്തപ്പൻ മഠപ്പുരയിൽ നിന്നും ക്ഷേത്രം പ്രസിഡണ്ട് കെ.എം ധർമ്മപാലൻ്റെ നേതൃത്വത്തിലാണ് അമ്പതോളം ഭക്തർ ഇളനീർ കാവുകളുമായികാൽനടയായി ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ചത്. ഇത്തരത്തിൽ പല ദേശങ്ങളിൽ നിന്നും ഇളനീർ കാവുകളേന്തി ഭക്തരെത്തി. തലശേരി മേലൂട്ട് മഠപ്പുരയിൽ മൂകാംബിക ക്ഷേത്രം തന്ത്രി രാമചന്ദ്രൻ അഡിഗ സന്ദർശനം നടത്തി. ക്ഷേത്രം പ്രസിഡണ്ട് കെ.എം ധർമ്മ പാലൻ ഷാളണിയിച്ച് തന്ത്രിയെ സ്വീകരിച്ചു. ഏറെ നേരം ക്ഷേത്രത്തിൽ ചെലവഴിച്ചാണ് തന്ത്രി മടങ്ങിയത്. മേലൂട്ട് ക്ഷേത്രത്തിൽ ഭക്തർക്കായി അന്നദാനവുമൊരുക്കിയിരുന്നു.


വിവിധ പ്രദേശങ്ങളിൽ നിന്നും ഇളനീർ കാവുകളുമായി ഓംകാര മന്ത്രധ്വനികളാൽ നിരവധി പേരെത്തിയതോടെ രാത്രി ക്ഷേത്രമുറ്റത്ത് ഈശാന കോണിൽ ഒരുക്കിയ തട്ടും പോളയിലും ഇളനീർ കാവുകൾ നിറഞ്ഞു. മേൽശാന്തി സജേഷ് മുഖ്യകാർമികത്വം വഹിച്ചു.


ശാന്തിമാരായ വിനു, അനൂപ്, രജനീഷ് എന്നിവർ സഹകാർമി കരായി.

Ilanirattam at Thalassery Jagannath Temple today; Mookambika Temple Thantri Ramachandran Adiga visits Meloot Madappura

Next TV

Related Stories
കൊട്ടിയൂർ വൈശാഖ മഹോത്സവം ;  അന്ത്യോദയ എക്സ്പ്രസ്സിനു തലശ്ശേരിയിൽ സ്റ്റോപ്പ്.

Jun 18, 2025 02:00 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം ; അന്ത്യോദയ എക്സ്പ്രസ്സിനു തലശ്ശേരിയിൽ സ്റ്റോപ്പ്.

കൊട്ടിയൂർ വൈശാഖ മഹോത്സവം ; അന്ത്യോദയ എക്സ്പ്രസ്സിനു തലശ്ശേരിയിൽ...

Read More >>
തലശ്ശേരിയിൽ   നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ  കണ്ടെത്തിയ യുവാവ്  മരിച്ചു.

Jun 18, 2025 11:46 AM

തലശ്ശേരിയിൽ നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു.

തലശ്ശേരിയിൽ നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് ...

Read More >>
കണ്ണൂരിൽ അക്രമകാരിയായി മറ്റൊരു  നായ  ;  ഇന്ന് പതിനൊന്ന് പേർക്ക് കടിയേറ്റു

Jun 18, 2025 10:52 AM

കണ്ണൂരിൽ അക്രമകാരിയായി മറ്റൊരു നായ ; ഇന്ന് പതിനൊന്ന് പേർക്ക് കടിയേറ്റു

കണ്ണൂരിൽ അക്രമകാരിയായി മറ്റൊരു നായ ; ഇന്ന് പതിനൊന്ന് പേർക്ക്...

Read More >>
മഴ മുന്നറിയിപ്പില്‍ മാറ്റം:  കണ്ണൂർ ഉൾപ്പെടെ  രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്,

Jun 17, 2025 02:25 PM

മഴ മുന്നറിയിപ്പില്‍ മാറ്റം: കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്,

കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്,...

Read More >>
തലശേരി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ  നിർമാണം വേഗത്തിലാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ; കുടിവെള്ള പദ്ധതി നിർമ്മാണ പ്രവൃത്തിക്ക് വേഗം പോരെന്ന് സ്പീക്കർ

Jun 17, 2025 07:10 AM

തലശേരി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ നിർമാണം വേഗത്തിലാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ; കുടിവെള്ള പദ്ധതി നിർമ്മാണ പ്രവൃത്തിക്ക് വേഗം പോരെന്ന് സ്പീക്കർ

തലശേരി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ നിർമാണം വേഗത്തിലാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ; കുടിവെള്ള പദ്ധതി നിർമ്മാണ പ്രവൃത്തിക്ക് വേഗം...

Read More >>
Top Stories










News Roundup






Entertainment News





https://thalassery.truevisionnews.com/