---
title: "തലശേരി റയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട ; രണ്ടു കിലോയോളം  കഞ്ചാവുമായി രണ്ട് പേർ പൊലീസ്  പിടിയിൽ"
english_title: "Ganja bust at Thalassery railway station; Two arrested with two kg of ganja"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/297159/ganja-bust-at-thalassery-railway-station-two-arrested-with-two-kg-of-ganja"
published_at: "2025-06-19T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853e1260f330_Untitled-9_copy.jpg"
keywords: []
---

# തലശേരി റയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട ; രണ്ടു കിലോയോളം  കഞ്ചാവുമായി രണ്ട് പേർ പൊലീസ്  പിടിയിൽ

> **Lead Summary:** തലശേരി: തലശ്ശേരിയിൽ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ഇന്ന് പുലർച്ചെ 3.45 ഓടെയാണ് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പട്രോളിംഗ് ഡ്യൂട്ടിക്കിടെ തലശ്ശേരി പൊലീസ് 2 ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടുന്നത്.

## Article Content

തലശേരി: തലശ്ശേരിയിൽ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ഇന്ന് പുലർച്ചെ 3.45 ഓടെയാണ് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പട്രോളിംഗ് ഡ്യൂട്ടിക്കിടെ തലശ്ശേരി പൊലീസ് 2 ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടുന്നത്.

ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളെ പരിശോധിച്ചപ്പോൾ ഇവരുടെ ബാഗിൽ നിന്നും   1.843 കിലോഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ മോഹിത്ത് കുമാര്‍, സുധേഷ് ദോഹരെ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ഉത്തർപ്രദേശിൽ നിന്നും വില്പനക്കായി എത്തിച്ചതാണ് കഞ്ചാവ് എന്ന്പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.തലശ്ശേരി എസ് ഐ പി വി പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ്

 സംഘമാണ് കഞ്ചാവ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/297159/ganja-bust-at-thalassery-railway-station-two-arrested-with-two-kg-of-ganja)