---
title: "വായിക്കൂ, വായിച്ച് വളരൂ ;  10 മാർക്ക് ഈ വർഷം മുതൽ  ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി"
english_title: "Read, read and grow; 10 marks will be given as grace marks from this year, says Minister V. Sivankutty"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/297286/read-read-and-grow-10-marks-will-be-given-as-grace-marks-from-this-year-says-minister-v-sivankutty"
published_at: "2025-06-20T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6854f41c4ccd5_bhbhbh.jpg"
keywords: []
---

# വായിക്കൂ, വായിച്ച് വളരൂ ;  10 മാർക്ക് ഈ വർഷം മുതൽ  ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി

> **Lead Summary:** ഈ വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ വായനയ്‌ക്ക് 10 മാർക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി.

## Article Content

ഈ വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ വായനയ്‌ക്ക് 10 മാർക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി.

പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ വായനാ മഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

പത്രാധിപന്മാരുമായും വിദ്യാഭ്യാസ വിദഗ്‌ദ്ധരുമായും നടത്തിയ ചർച്ചയിലാണ് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന നി‌ർദ്ദേശമുണ്ടായത്.

ഗ്രേസ് മാർക്കിനായി കുട്ടികൾ പത്ര-മാസികകൾ,​ പുസ്തകങ്ങൾ എന്നിവ വായിക്കണം. വായിച്ച കാര്യങ്ങൾ കുറിച്ചിടണം. കുട്ടികളുടെ വായന അധ്യാപകർ നിരീക്ഷിക്കും. വായനയ്ക്ക് മാർക്ക് നൽകി, നിരന്തര മൂല്യ നിർണ്ണയതിന്റെ ഭാഗമാക്കുമെന്ന് 2023 ജൂൺ 19 ന് വായന ദിനത്തിൽ മന്ത്രി സൂചന നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/297286/read-read-and-grow-10-marks-will-be-given-as-grace-marks-from-this-year-says-minister-v-sivankutty)